വെരിഫിക്കേഷനില്‍ റിലയന്‍സ് ജിയോ മുട്ടുകുത്തുമോ?  സുപ്രിംകോടതി വിധി തിരിച്ചടിയാകുന്നതിങ്ങനെ..

ആധാര്‍ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ നടത്തുന്നതില്‍ നിന്നും ടെലികോം കമ്പനികളെ സുപ്രിംകോടതി തടഞ്ഞതോടെയാണ് 50 ശതമാനം വിപണി വരുമാനം പിടിച്ചടക്കാമെന്ന റിലയന്‍സിന്റെ മോഹം അസ്തമിച്ചത്.
വെരിഫിക്കേഷനില്‍ റിലയന്‍സ് ജിയോ മുട്ടുകുത്തുമോ?  സുപ്രിംകോടതി വിധി തിരിച്ചടിയാകുന്നതിങ്ങനെ..

കൊല്‍ക്കൊത്ത: ആധാര്‍ സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധി റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആധാര്‍ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ നടത്തുന്നതില്‍ നിന്നും ടെലികോം കമ്പനികളെ സുപ്രിംകോടതി തടഞ്ഞതോടെയാണ് 50 ശതമാനം വിപണി വരുമാനം പിടിച്ചടക്കാമെന്ന റിലയന്‍സിന്റെ മോഹം അസ്തമിച്ചത്. മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ജിയോ എതിരാളികളായ വോഡഫോണ്‍-ഐഡിയയെക്കാളും എയര്‍ടെല്ലിനെക്കാളും ഇരട്ടിയോളം വരിക്കാരെയാണ് ഓരോ മാസവും സ്വന്തമാക്കിക്കൊണ്ടിരുന്നത്. 

ആധാര്‍ നമ്പര്‍ നല്‍കുന്നതിലൂടെ ഉടനടി ജിയോ സേവനങ്ങള്‍ ഉപയോഗിച്ച് തുടങ്ങാമെന്നതായിരുന്നു റിലയന്‍സ് ജിയോ മുന്നോട്ട് വച്ച ആകര്‍ഷകമായ സേവനങ്ങളില്‍ ഒന്ന്. എന്നാല്‍ സുപ്രിംകോടതി വിധിയോടെ പുതിയ ഉപഭോക്താക്കള്‍ക്ക് ഇതിന് സാധിക്കാതെ വരും.

ജൂലൈ മാസം വരെയുള്ള കണക്ക് അനുസരിച്ച് എയര്‍ടെല്‍ 313,000 വും വോഡഫോണ്‍ 609,000 വും വരിക്കാരെ ചേര്‍ത്തപ്പോള്‍ ജിയോ സ്വന്തമാക്കിയത് ഒരു കോടിയിലേറെ ഉപഭോക്താക്കളെയാണ്. ഇതാണ് മറ്റ് മൊബൈല്‍ സേവനദാതാക്കളെക്കാള്‍ ഇരട്ടിയിലധികം പണം ജിയോയ്ക്ക് ചിലവാകുമെന്നതിന്റെ അടിസ്ഥാനം.  

വെരിഫിക്കേഷന്‍ സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മൊബൈല്‍ കണക്ഷന്‍ പോര്‍ട്ട് ചെയ്യുന്നതിനും കാലതാമസം നേരിട്ടേക്കാം.ഇത് ഗ്രാമപ്രദേശങ്ങളിലെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം മുന്‍പ് ഇ-വെരിഫിക്കേഷന്‍ നടത്തിയവര്‍ക്ക് നേരിട്ടുള്ള വെരിഫിക്കേഷന്‍ വേണ്ടി വരുമോ എന്നത് സംബന്ധിച്ച് ടെലികോം വകുപ്പ് പ്രത്യേക വിശദീകരണം നല്‍കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com