വ്യാജവാര്‍ത്ത തടയാന്‍ നടപടി; വാട്ട്‌സ് ആപ്പില്‍ ഇനി ചെക്ക് പോയിന്റ് ടിപ്പ് ലൈന്‍ 

പയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വാട്ട്‌സ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്
വ്യാജവാര്‍ത്ത തടയാന്‍ നടപടി; വാട്ട്‌സ് ആപ്പില്‍ ഇനി ചെക്ക് പോയിന്റ് ടിപ്പ് ലൈന്‍ 

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ തടയുന്നതിന് ശക്തമായ നടപടിയുമായി ഇന്‍സ്റ്റ്ന്റ് മെസേജിങ് ആപ്പായ വാട്ട്‌സ് ആപ്പ്. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വാട്ട്‌സ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും തടയാന്‍ ഫെയസ്ബുക്കിന്റെ കീഴിലുളള വാട്ട്‌സ്ആപ്പ് നടപടികള്‍ ശക്തമാക്കിയത്.

വ്യാജവാര്‍ത്തകള്‍ തടയുന്നതിന് ചെക്ക് പോയിന്റ് ടിപ്പ് ലൈന്‍ എന്ന ഫീച്ചറാണ് വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചത്. വ്യാജവാര്‍ത്തകളോ, സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്ട്‌സ് ആപ്പിനെ അറിയിക്കാനുളള സംവിധാനമാണ് ഇതിലുടെ ഒരുക്കിയിരിക്കുന്നത്. +919643000888 എന്ന നമ്പറുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളോ സന്ദേശങ്ങളോ കൈമാറാനുളള സാങ്കേതികവിദ്യയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് ആപ്പായ പ്രോട്ടോ ആണ് ഇത് വികസിപ്പിച്ചത്. ഈ ടിപ്പ് ലൈന്‍ വഴി വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ഡേറ്റാബേസ് രൂപീകരിച്ച് ഇവയെ നിയന്ത്രിക്കാനാണ് വാട്ട്‌സ് ആപ്പ് പദ്ധതിയിട്ടിരിക്കുന്നത്. 

വിശ്വാസ്യത ഉറപ്പിക്കാന്‍ ഉപയോക്താവ് ടിപ്പ്‌ലൈന്‍ വഴി കൈമാറുന്ന സന്ദേശം വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കും. തുടര്‍ന്ന്് സന്ദേശത്തിന്റെ വിശ്വാസ്യത ഉപയോക്താവിനെ അറിയിക്കുന്ന വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. സന്ദേശമായി ലഭിക്കുന്ന വീഡിയോ, ചിത്രം, ടെസ്റ്റ് മെസേജുകള്‍ എന്നിവയെല്ലാം പരിശോധിക്കാനുളള സാങ്കേതികവിദ്യയുണ്ടെന്ന് വാട്ട്‌സ് ആപ്പ് അവകാശപ്പെടുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തെലുങ്ക്, ബംഗാളി, മലയാളം എന്നി ഭാഷകളിലുളള സന്ദേശങ്ങള്‍ പരിശോധിക്കാനും വെരിഫിക്കേഷന്‍ സെന്റര്‍ പ്രാപ്തമാണെന്ന് വാട്ട്‌സ് ആപ്പ് പ്രസ്താവനയിലുടെ അറിയിച്ചു. 

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തില്‍ സോഷ്യല്‍മീഡിയവഴി എന്തെങ്കിലും അനഭിലഷണീയമായ ഇടപെടല്‍ നടന്നാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സോഷ്യല്‍മീഡിയ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതി്‌ന്റെ ഭാഗമായാണ് വാട്ട്‌സ്ആപ്പിന്റെ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com