ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത സിനിമ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു; സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ നഷ്ടമായി, തട്ടിപ്പിന്റെ പുതിയ കഥ 

സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റിലെ ജീവനക്കാരന്‍ ആണ് എന്ന വ്യാജേനയാണ് തട്ടിപ്പുനടത്തിയത്
ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത സിനിമ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു; സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ നഷ്ടമായി, തട്ടിപ്പിന്റെ പുതിയ കഥ 

ലക്‌നൗ: സിനിമ ടിക്കറ്റ് റദ്ദാക്കിയ യുവതിക്ക് തട്ടിപ്പിലുടെ നഷ്ടമായത് 40000 രൂപ. സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റിലെ ജീവനക്കാരന്‍ ആണ് എന്ന വ്യാജേനയാണ് തട്ടിപ്പുനടത്തിയത്. സ്ത്രീ പൊലീസിന് പരാതി നല്‍കി.

ലക്‌നൗവിലാണ് സംഭവം. ഓണ്‍ലൈനിലുടെ ബുക്ക് ചെയ്ത സിനിമ ക്യാന്‍സല്‍ ചെയ്ത സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. ടിക്കറ്റ് റദ്ദാക്കിയതിന് പിന്നാലെ ഇവര്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് റീഫണ്ട് ആവശ്യപ്പെട്ടു. ടിക്കറ്റ് റദ്ദാക്കി നിശ്ചിത സമയം കഴിഞ്ഞിട്ടും പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാത്ത പശ്ചാത്തലത്തിലാണ് സ്ത്രീ വെബ്‌സൈറ്റിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചത്. ഫോണെടുത്ത ജീവനക്കാരന്‍ ഉടന്‍ തന്നെ കോള്‍ വിച്ഛേദിച്ചതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വെബ്‌സൈറ്റിലെ ജീവനക്കാരനാണ് എന്ന വ്യാജേന മറ്റൊരാള്‍ വിളിക്കുകയും തനോട് ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളും മറ്റും ആരായുകയും ചെയ്തു. റീഫണ്ടിന്റെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ ചോദിക്കുന്നത് എന്ന മട്ടിലായിരുന്നു സംസാരം. കോള്‍ അവസാനിച്ചതും തന്റെ അക്കൗണ്ടില്‍ നിന്ന് 40000 രൂപ നഷ്ടമായതായി സ്ത്രീയുടെ പരാതിയില്‍ പറയുന്നു. 

കോളിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഉപഭോക്താവിന്റെ പേരും ജനനതീയതിയും ഉള്‍പ്പെടെയുളള വ്യക്തിഗത വിവരങ്ങള്‍ ഒത്തുനോക്കാനാണ് എന്ന് പറഞ്ഞാണ് ഇത്തരം കോളുകള്‍ സാധാരണയായി വരാറെന്ന് പൊലീസ് പറയുന്നു. പലപ്പോഴും ഇത്തരം കോളുകളില്‍ നമ്പറായി തെളിയുക ലാന്‍ഡ് ലൈന്‍ നമ്പറാണ്.  ഫോണില്‍ ഒടിപി നമ്പര്‍ വന്നോ എന്നത് അടക്കമുളള ചോദ്യങ്ങള്‍ ആരാഞ്ഞ് വിശ്വാസ്യത നേടിയെടുത്താണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com