ലോഞ്ചിന് മുമ്പേ ഗൂഗിള്‍ 'പിക്‌സല്‍ 3 എ' യുടെ വിവരങ്ങള്‍ പുറത്ത് ! അബദ്ധം പറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍

ലോഞ്ചിന് മുമ്പേ ഗൂഗിള്‍ 'പിക്‌സല്‍ 3 എ' യുടെ വിവരങ്ങള്‍ പുറത്ത് ! അബദ്ധം പറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍


സന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന് അബദ്ധം പറ്റുമോ? സംശയിക്കേണ്ട  നല്ല രീതിയില്‍ പറ്റിപ്പോയി! ഒക്ടോബറില്‍ പുറത്തിറക്കാനിരുന്ന പുതിയ 'പിക്‌സല്‍ 3 എ' സ്മാര്‍ട്ട് ഫോണിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡായി. വിവരങ്ങള്‍ പുറത്തായിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഫോണിന്റെ വിവരങ്ങള്‍ സൈറ്റില്‍ നിന്നും നീക്കം ചെയ്തുവെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ പറന്ന് നടക്കുന്നുണ്ടെന്നാണ് പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

5.56 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീനാണ് 3 എ യ്ക്ക് ഉള്ളതെന്നാണ് ചോര്‍ന്ന വിവരങ്ങളില്‍ ഉള്ളത്. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് സൗകര്യവും ഉണ്ട്. ക്യാമറയാണ് 3 എ യുടെ പ്രധാന സവിശേഷത. 'കൂള്‍ ക്യാമറ' എന്നാണ് ഗൂഗിള്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്.12 എംപിയും ഫ്രണ്ട് ക്യാമറ 8 എംപിയുമാണ്. ഹെഡ്‌ഫോണ്‍ കുത്തുന്നതിന് പുറമേ യുഎസ്ബി- സി പോര്‍ട്ടും ഫോണിലുണ്ടാവും. പര്‍പ്പിള്‍ - ആഷ് നിറങ്ങളിലാവും ഫോണ്‍ പുറത്തിറങ്ങുക.

 കുറേക്കാലമായി ഗൂഗിള്‍ ഉപയോക്താക്കള്‍ കാത്തിരുന്ന പ്രൊഡക്ടാണ് പിക്‌സല്‍ 3 എ' . പിക്‌സല്‍ 3യുടെ ലൈറ്റ് പതിപ്പാണ് ഇതെന്നാണ് കരുതുന്നത്. വിവരങ്ങള്‍ പുറത്തായ സ്ഥിതിക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ഗൂഗിളിന്റെ ഐ/ ഒ ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ ലോഞ്ചുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

എന്നാല്‍ പുറത്ത് വന്നത് ഒറിജിനല്‍ പിക്‌സല്‍ 3 എ അല്ലെന്ന വാദവും ഉയരുന്നുണ്ട്. ഫോണിന്റെ പേര് മാത്രമേ പുറത്ത് വന്നതില്‍ സത്യമാകാന്‍ വഴിയുള്ളൂവെന്നും ഫോണിന്റെ സവിശേഷതകള്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി ലോഞ്ച് വരെ കാത്തിരിക്കേണ്ടി വരുമെന്നും സാങ്കേതിക വിദഗ്ധര്‍ പറയുന്നു. എങ്ങനെയാണ് ഇത്രയും ഗുരുതരമായ പിഴവ് വന്നതെന്നും പ്രൊഡക്ട് വിവരങ്ങള്‍ അപ്ലോഡ് ആയതും സംബന്ധിച്ച് ഗൂഗിള്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com