പൾസർ -180 നിരത്തൊഴിയുമോ ? ഉത്പാദനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

പുതിയ മോഡലിന് 220 എഫിന്റെ ഏകദേശ രൂപമാണ് ഉള്ളത്.
പൾസർ -180 നിരത്തൊഴിയുമോ ? ഉത്പാദനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

മുംബൈ: ബജാജ് പൾസർ 180 യുടെ ഉത്പാദനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. പള്‍സര്‍ 180എഫ് മോഡലാണ് പകരമായി നിരത്തിലിറങ്ങുക. പത്ത് വർഷം മുമ്പാണ് പൾസർ സീരിസ് ബജാജ് പുറത്തിറക്കിയത്. 150 സിസിയിലും 180 സിസിയിലുമായി ബജാജ് നിരത്തുകൾ കീഴടക്കി. പുതിയ മോഡലിന് 220 എഫിന്റെ ഏകദേശ രൂപമാണ് ഉള്ളത്. കഴിഞ്ഞ ജനുവരിയിൽ പുറത്തിറക്കിയ 180 എഫ് ചുരുങ്ങിയ സമയം കൊണ്ടേ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ബൈക്കില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവുമായാവും പുതിയ ബൈക്കുകൾ പുറത്തിറക്കുക. പള്‍സര്‍ 220 എഫിലെ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഫ്യുവല്‍ ടാങ്ക്, ടയര്‍ എന്നിവ 180 എഫിലുമുണ്ട്. 87000 രൂപയാണ്  അടിസ്ഥാന വിലയെന്നും പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com