കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയിലെ വ്യത്യാസം തുടരുന്നു. പെട്രോളിന് ഇന്ന് അഞ്ച് പൈസ കുറഞ്ഞു. അതേസമയം ഡീസലിന് അഞ്ച് പൈസ കൂടി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74 രൂപ 88 പൈസയാണ്. ഡീസല്‍ വില 69.90 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.22 രൂപയും, ഡീസലിന് 71.25 രൂപയുമാണ് വില.
കോഴിക്കോട് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 75.21 രൂപയും, 70.23 രൂപയുമാണ്. ഇന്നലെ പെട്രോളിന് ഏഴ് പൈസ കൂടിയപ്പോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ