ഫേസ്ബുക്ക് പോസ്റ്റ് കാണാന്‍ ഇനി സ്‌ക്രോള്‍ ചെയ്യേണ്ട; ന്യൂസ് ഫീഡും സ്റ്റോറിയും ഇനി ഒരിടത്തുതന്നെ 

പുതിയ ഡിസൈന്‍ പ്രകാരം ചിത്രങ്ങളും വിഡിയോയും അടക്കമുള്ള എല്ലാ പോസ്റ്റുകളും ഒറ്റ ഇന്റര്‍ഫേസില്‍ ലഭ്യമാകും
ഫേസ്ബുക്ക് പോസ്റ്റ് കാണാന്‍ ഇനി സ്‌ക്രോള്‍ ചെയ്യേണ്ട; ന്യൂസ് ഫീഡും സ്റ്റോറിയും ഇനി ഒരിടത്തുതന്നെ 

ഫേസ്ബുക്ക് ന്യൂസ് ഫീഡുകളും സ്റ്റോറി ഫീച്ചറും ഒന്നാക്കാനൊരുങ്ങി ഫേസ്ബുക്ക്. സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം മാതൃകയില്‍ ന്യൂസ് ഫീഡും സ്റ്റോറിയും ഒറ്റ ഇന്റര്‍ഫേസിലേക്ക് ലയിപ്പിക്കാനാണ് ഫേസ്ബുക്ക് പദ്ധതി. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് പോകുന്നതിന് പകരമായി വശങ്ങളിലേക്ക് സൈ്വപ്പ് ചെയ്യുമ്പോള്‍ തന്നെ ന്യൂസ് ഫീഡുകളും സ്റ്റോറിയും കാണാവുന്ന സംവിധാനമാണ് പുതുതായി പരീക്ഷിക്കുന്നത്. 

നിലവില്‍ രണ്ട് വ്യത്യസ്ത ഇന്റര്‍ഫേസായാണ് ഇവ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്. പുതിയ ഡിസൈന്‍ പ്രകാരം ചിത്രങ്ങളും വിഡിയോയും അടക്കമുള്ള എല്ലാ പോസ്റ്റുകളും ഒറ്റ ഇന്റര്‍ഫേസില്‍ ലഭ്യമാകും. ഈ പുതിയ മാറ്റം പരീക്ഷണഘട്ടത്തിലാണെന്നും ഉപഭോക്താക്കളില്‍ ഇത് പരീക്ഷിച്ചുവരികയാണെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

ഫേസ്ബുക്കിലെ സ്റ്റോറി ഫീച്ചര്‍ 300ദശലക്ഷം ഉപഭോക്താക്കളാണ് ദിവസവും പ്രയോജനപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസിന് 500ദശലക്ഷം ഉപഭോക്താക്കളും വാട്‌സാപ്പ് സ്റ്റോറീസിന് 450ദശലക്ഷം ഉപഭോക്താക്കളുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com