കാത്തുനില്‍ക്കേണ്ട! ഒന്നിലധികം ആപ്പുകള്‍ ഇനി ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യാം; പ്ലേസ്റ്റോറില്‍ പുത്തന്‍ മാറ്റം 

പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും അപ്‌ഡേറ്റ് ചെയ്യുമ്പോഴും ഉപഭോക്താക്കള്‍ പ്രകടിപ്പിക്കുന്ന പ്രധാന പരാതിക്ക് വിരാമമിടാനാണ് പുതിയ നീക്കം
കാത്തുനില്‍ക്കേണ്ട! ഒന്നിലധികം ആപ്പുകള്‍ ഇനി ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യാം; പ്ലേസ്റ്റോറില്‍ പുത്തന്‍ മാറ്റം 

ര്‍ഷങ്ങളായുള്ള ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ പ്ലേസ്റ്റോര്‍. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും അപ്‌ഡേറ്റ് ചെയ്യുമ്പോഴും ഉപഭോക്താക്കള്‍ പ്രകടിപ്പിക്കുന്ന പ്രധാന പരാതിക്ക് വിരാമമിടാനാണ് പുതിയ നീക്കം. ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനമൊരുക്കിയാണ് ഇത് സാധ്യമാക്കുന്നത്. 

ഒന്നിലധികം ആപ്പുകള്‍ ഒരുമിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാനാകുന്നതുവഴി സമയലാഭമാണ് പ്രധാന ഗുണം. ചില ഉപഭോക്താക്കളിലേക്ക് ഈ സംവിധാനം ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഈ മാറ്റം ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ പറഞ്ഞു. 

അപ്‌ഡേറ്റ് ഓള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നത് വഴിയോ വേണ്ട ആപ്പുകള്‍ ഓരോന്നായി അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുന്നതുവഴിയോ ഇത് സാധ്യമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com