ഇവിടെ ഇനി ബൈക്ക് വാങ്ങുമ്പോള്‍ ബിഐഎസ് മാര്‍ക്കുളള ഹെല്‍മറ്റും നിര്‍ബന്ധം 

ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഇവിടെ ഇനി ബൈക്ക് വാങ്ങുമ്പോള്‍ ബിഐഎസ് മാര്‍ക്കുളള ഹെല്‍മറ്റും നിര്‍ബന്ധം 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്  (ബിഐഎസ്) സര്‍ട്ടിഫൈഡ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. അപകടങ്ങളില്‍ മരണം സംഭവിക്കുന്നവരുടെ എണ്ണം ഉയരുന്നതും കണക്കിലടുത്താണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പുതിയ നിര്‍ദേശം. 

തമിഴ്‌നാട്ടില്‍ 2018ല്‍ മാത്രം നടന്ന അപകട മരണങ്ങളില്‍ 33 ശതമാനവും ഇരുചക്ര വാഹനങ്ങളില്‍ നിന്നുള്ളതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ ഹെല്‍മറ്റ് നിര്‍മാതാക്കളുടെ സംഘടന ഈ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള ഹെല്‍മറ്റ് ഉപയോഗിക്കുന്നത് അപകട മരണങ്ങളും തലയ്ക്ക് ഏല്‍ക്കുന്ന ആഘാതങ്ങളും കുറയ്ക്കുമെന്നും സംഘടന വ്യക്തമാക്കി.

1989ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 138(4 )(f)അനുസരിച്ച് മോട്ടോര്‍ സൈക്കിളുകള്‍ വാങ്ങുമ്പോള്‍ തന്നെ ബിഐഎസ് അനുശാസിക്കുന്ന നിലവാരത്തിലുള്ള ഹെല്‍മറ്റുകള്‍ നല്‍കണമെന്ന് നിര്‍ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com