നിരോധിച്ചെങ്കില്‍ എന്താ, തുടര്‍ന്നും ഉപയോഗിക്കാം; ഉപഭോക്താക്കളെ അറിയിച്ച് ടിക് ടോക്

ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മദ്രാസ് ഹൈക്കോടതി രാജ്യത്തൊട്ടാകെ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്
നിരോധിച്ചെങ്കില്‍ എന്താ, തുടര്‍ന്നും ഉപയോഗിക്കാം; ഉപഭോക്താക്കളെ അറിയിച്ച് ടിക് ടോക്

യുവാക്കള്‍ നെഞ്ചിലേറ്റിയ ചിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പ്ലേ സ്റ്റോറില്‍ നിന്ന് ടിക് ടോക്ക് നീക്കം ചെയ്തതോടെ ഇതിന്റെ ഉപഭോക്താക്കള്‍ പ്രതിസന്ധിയിലായി. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാവുകയാണ് ടിക് ടോക്കിന്റെ ഔദ്യോഗിക അറിയിപ്പ്. ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് അറിയിപ്പില്‍ പറയുന്നത്. 

ടിക്ക് ടോക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും അതിന് സൗകര്യമൊരുക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനുമാണ് അറിയിപ്പിലുള്ളത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മദ്രാസ് ഹൈക്കോടതി രാജ്യത്തൊട്ടാകെ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. 

മധുര സ്വദേശിയായ സാമൂഹികപ്രവര്‍ത്തകന്‍ അഡ്വ. മുത്തുകുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.  സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്  കാരണമാകുന്നുണ്ടെന്നും അതുകൊണ്ട് ആപ്പിന് വിലക്കേര്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.  ടിക്‌ടോക് ആപ്ലിക്കേഷന്‍ അമിതമായി ഉപയോഗിക്കുന്നതുവഴി സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്തവരാണ് ടിക്ക് ടോക്ക് ആപ്ലിക്കേഷന്‍ മുഖ്യമായും ഉപയോഗിക്കുന്നതെന്നും ഈ വീഡിയോകള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അമേരിക്കയും ഇന്‍ഡൊനീഷ്യയും സ്വകാര്യത മുന്‍നിര്‍ത്തി ടിക്‌ടോക്കിന് നിരോധനമേര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഇന്ത്യയും അത് മാതൃകയാക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ആപ്പ് നിരോധിക്കാന്‍  കേന്ദ്ര സര്‍ക്കാരിനോടനിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് കേന്ദ്രം ആപ്പിളിനും ഗൂഗിളിനും കത്തയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com