ഇനിയെത്ര തവണ പറ്റിക്കപ്പെട്ടാല്‍ പഠിക്കും? ലോകത്ത് രണ്ടരക്കോടി ജനങ്ങളും ഉപയോഗിക്കുന്നത് ഒരേ പാസ് വേര്‍ഡ്!

ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പാസ് വേര്‍ഡ് കംപ്യൂട്ടര്‍ കീ ബോര്‍ഡിലെ അക്ഷര ക്രമീകരണമായ ക്വേര്‍ട്ടിയും (qwerty) 111111 ഉം ആണ്.
ഇനിയെത്ര തവണ പറ്റിക്കപ്പെട്ടാല്‍ പഠിക്കും? ലോകത്ത് രണ്ടരക്കോടി ജനങ്ങളും ഉപയോഗിക്കുന്നത് ഒരേ പാസ് വേര്‍ഡ്!

നിങ്ങളുടെ പാസ് വേര്‍ഡ് സിംപിളാണോ? എങ്കില്‍ കരുതിയിരുന്നോളൂ, എപ്പോള്‍ വേണെങ്കിലും ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം. ലോകത്ത് 2.3 കോടി ആളുകളും 123456 എന്ന പാസ് വേര്‍ഡാണ് ഉപയോഗിക്കുന്നതെന്നാണ് ബ്രിട്ടന്റെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ നടത്തിയ സൈബര്‍ സര്‍വേയില്‍ കണ്ടെത്തിയത്. ഓര്‍ത്തെടുക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമെന്ന നിലയിലാണ് പലരും അക്കങ്ങള്‍ അതിന്റെ ക്രമത്തില്‍ പാസ് വേര്‍ഡുകളാക്കുന്നത്. 

 ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പാസ് വേര്‍ഡ് കംപ്യൂട്ടര്‍ കീ ബോര്‍ഡിലെ അക്ഷര ക്രമീകരണമായ ക്വേര്‍ട്ടിയും (qwerty) 111111 ഉം ആണ്. എളുപ്പവഴിയായി ആളുകള്‍ പാസ് വേര്‍ഡുകളാക്കുന്ന പേരുകള്‍ ആഷ്‌ലി, മൈക്കിള്‍, ഡാനിയേല്‍, ജസീക്ക, ചാര്‍ലി എന്നിവയാണെന്നും ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് കാലമാകുമ്പോള്‍ ലിവര്‍പൂളും ചെല്‍സിയുമാകുമെന്നും ബ്ലിങ്ക് ആണ് മറ്റൊരു വാക്കെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതത് രാജ്യങ്ങള്‍ അനുസരിച്ച് പേരുകളിലും മാറ്റമുണ്ടാകുമെന്നും തട്ടിപ്പുകാര്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം എളുപ്പമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ സ്വന്തം സൈബര്‍സുരക്ഷയാണ് അപകടത്തിലാക്കുന്നതെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് വരെ സുരക്ഷിതമായ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശമെങ്കിലും പലരും പാലിക്കാറില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com