4ജിയിൽ ഏറ്റവും വേ​ഗത ജിയോയ്ക്ക്; ഇഴഞ്ഞുനീങ്ങി എയർടെല്ലും വോഡഫോണും, ഏറ്റവും പിന്നിൽ ഐഡിയ 

22.2 എംബിപിഎസ് ശരാശരി വേ​ഗതയുമായാണ് ജിയോ മുന്നിലെത്തിയത്
4ജിയിൽ ഏറ്റവും വേ​ഗത ജിയോയ്ക്ക്; ഇഴഞ്ഞുനീങ്ങി എയർടെല്ലും വോഡഫോണും, ഏറ്റവും പിന്നിൽ ഐഡിയ 

ന്ത്യയിൽ ഏറ്റവും വേ​ഗത കൂടിയ 4ജി സേവനം ലഭ്യമാക്കുന്ന ടെലികോം സേവനദാതാവായി വീണ്ടും റിലയൻസ് ജിയോ. ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്)യുടെ മാർച്ച് മാസത്തിലെ കണക്കുകൾ അനുസരിച്ചാണ് ജിയോ വീണ്ടും ഒന്നാമതെത്തിയത്. 22.2 എംബിപിഎസ് ശരാശരി വേ​ഗതയുമായാണ് ജിയോ മുന്നിലെത്തിയത്. കഴിഞ്ഞ വർഷവും 4ജി വേ​ഗതയിൽ ജിയോ തന്നെയായിരുന്നു ഒന്നാമത്. 

9.3 എംബിപിഎസാണ് എയർടെല്ലിന്റെ 4ജി സ്പീഡ്. വോഡഫോൺ 6.8 എംബിപിഎസും ഐഡിയ 5.6 എംബിപിഎസ് വേ​ഗതയുമാണ് ലഭ്യമാക്കുന്നത്. 

എന്നാൽ 3ജി വേഗതയിൽ വോഡഫോണും ബിഎസ്എൻഎല്ലും ഐഡിയയുമാണ് മുന്നിലുള്ളത്. 2.8 എംബിപിഎസ് വേ​ഗതയുമായി വോഡഫോണാണ് ആദ്യം. 2.5 എംബിപിഎസ് വേ​ഗതയുമായി ബിഎസ്എന്‍എല്ലും ഐഡിയയും 2.4 എംബിപിഎസ് വേ​ഗതയുമായി എയർടെല്ലും പിന്നാലെയുണ്ട്. 

4ജി അപ്‌ലോഡിങ് സ്പീഡിൽ വോഡഫോണാണ് മുന്നിൽ. 6.0 എംബിപിഎസ് ആണ് വോഡഫോണിന്റെ അപ്‌ലോഡിങ് സ്പീഡ്. ഐഡിയയെ പിന്നിലാക്കിയാണ് ഈ മാസം വോഡഫോൺ ഒന്നാമതെത്തിയത്. 5.5 എംബിപിഎസ് ആണ് ഐഡിയയുടെ അപ്‌ലോഡിങ് വേഗം.  4.6 എംബിപിഎസ് ആണ് ജിയോയുടെ അപ്‌ലോഡിങ് വേഗം. 3.6 എംബിപിഎസ് സ്പീഡുമായി എയർടെൽ പിന്നിലാണ്. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളിൽ നിന്നു ട്രായ‌ിക്കു ലഭിച്ച റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ഈ നിർണ്ണയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com