ഇനിമുതല്‍ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാനാവില്ല: ഉപഭോക്താക്കളുടെ സ്വകാര്യത മുന്നില്‍ക്കണ്ട് വാട്‌സ്ആപ്

ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ആക്കിയാല്‍ പിന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ വാട്‌സ്ആപ്പ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല.
ഇനിമുതല്‍ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാനാവില്ല: ഉപഭോക്താക്കളുടെ സ്വകാര്യത മുന്നില്‍ക്കണ്ട് വാട്‌സ്ആപ്

സാന്‍ഫ്രാന്‍സിസ്‌കോ: ഉപഭോകാതാക്കളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംവിധാനവുമായി വാട്‌സ്ആപ് രംഗത്ത്. ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപില്‍ ഇനിമുതല്‍ വ്യക്തികളുടെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാനാവില്ല. ഉപഭോക്താക്കളുടെ സുരക്ഷ മുന്നില്‍ക്കണ്ടാണ് വാട്‌സ്ആപിന്റെ പുതിയ സംവിധാനം വരുന്നതെന്നാണ് റിപ്പോര്‍ട്ട്. 

നിലവില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന സ്വകാര്യ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാനും അത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയുമായിരുന്നു. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ പിന്നെ അത് സാധിക്കില്ലെന്നാണ് വിവരം. 

വാട്‌സാപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് ഈ പുതിയ മാറ്റം കൊണ്ടുവരുന്നത്. ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ആക്കിയാല്‍ പിന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ വാട്‌സ്ആപ്പ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല.

പുതുതായി വരാനിരിക്കുന്നത് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്‌സ്ആപ് വെരിഫിക്കേഷന്‍ സംവിധാനമാണ്. ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടുകൂടി വാട്‌സ്ആപ്പ് മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് ചെയ്യുന്നത് തടയാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com