ബലേനൊയ്ക്ക് കുത്തനെ വില കൂട്ടി മാരുതി ; വര്‍ധിപ്പിച്ചത് 15000 രൂപ വരെ

8.76 ലക്ഷം രൂപ വിലയുണ്ടായിരുന്ന ബലേനൊയുടെ പെട്രോള്‍ കാറിന് ഇനി മുതല്‍ 8.88 ലക്ഷം രൂപ നല്‍കേണ്ടി വരും.
ബലേനൊയ്ക്ക് കുത്തനെ വില കൂട്ടി മാരുതി ; വര്‍ധിപ്പിച്ചത് 15000 രൂപ വരെ

ന്യൂഡല്‍ഹി: വിപണിയില്‍ മികച്ച പ്രതികരണമുണ്ടാക്കിയ ബലേനൊ കാറുകളുടെ വില മാരുതി കുത്തനെ കൂട്ടി.15,000 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. വില വര്‍ധന നിലവില്‍ വന്നതോടെ 8.76 ലക്ഷം രൂപ വിലയുണ്ടായിരുന്ന ബലേനൊയുടെ പെട്രോള്‍ കാറിന് ഇനി മുതല്‍ 8.88 ലക്ഷം രൂപ നല്‍കേണ്ടി വരും. ഒരു ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് കാറിലുള്ളത്.

ഡീസല്‍ കാറിന് 6.73 ലക്ഷം മുതല്‍ 8.73 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ചെലവാകുന്നത്. മുമ്പ് 6.61 ലക്ഷം മുതല്‍ 8.60 ലക്ഷം വരെയായിരുന്നു വിപണിവില. പെട്ടെന്ന് ബലേനൊയുടെ വില വര്‍ധിപ്പിച്ചതിന്റെ കാരണം മാരുതി വ്യക്തമാക്കിയിട്ടില്ല. മലിനീകരണത്തോത് കുറഞ്ഞ മോഡല്‍ ഈ ആഴ്ച ആദ്യം കമ്പനി പുറത്തിറക്കിയിരുന്നു. ഭാരത് സ്റ്റേജ് VI യില്‍ ഉള്ള പെട്രോള്‍ കാറിന് 5.58 ലക്ഷം രൂപയ്ക്കും 8.9 ലക്ഷം രൂപയ്ക്കുമിടയിലാണ് വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com