കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വ്യത്യാസം തുടരുന്നു. ഡീസല്‍ വിലയില്‍ ലിറ്ററിന് ഏഴ് പൈസ വര്‍ധിച്ചു. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.
കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 70 രൂപ 21 പൈസയായി ഉയര്‍ന്നു. ഇന്നലെ ഇത് 70 രൂപ 15 പൈസയായിരുന്നു. പെട്രോള്‍ വില 74.97 രൂപയാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 76.31 രൂപയും, 71.57 രൂപയുമാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75.30 രൂപയാണ്. 70.54 രൂപയാണ് ഇന്നത്തെ ഡീസല്‍ വില.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ