മാരുതി ഡീസല്‍ കാര്‍ നിര്‍മാണം നിര്‍ത്തുന്നു

മാരുതി ഡീസല്‍ കാര്‍ നിര്‍മാണം നിര്‍ത്തുന്നു
മാരുതി ഡീസല്‍ കാര്‍ നിര്‍മാണം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി സുസുകി ഡീസല്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തുന്നു. അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ കമ്പനി ഡീസല്‍ കാറുകളുടെ നിര്‍മാണവും വില്‍പ്പനയും അവസാനിപ്പിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. 

ചെറുകാറുകളുടെ ഡീസല്‍ എന്‍ജിന്‍ ഭാരത് സ്‌റ്റേജ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ചെലവേറിയ പ്രക്രിയയാണ്.  സ്വാഭാവികമായും ഡീസല്‍ വാഹനങ്ങളുടെ വിലയില്‍ വന്‍ വര്‍ധന വേണ്ടി വരും. ഇത് ഉപയോക്താക്കള്‍ക്ക് താങ്ങാനാകാതെ വരികയും ഡിമാന്റില്‍ വന്‍ കുറവ്  ഉണ്ടാകുകയും ചെയ്യും എന്ന കണക്കുകൂട്ടലാണ് ഡീസല്‍ കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ മാരുതി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഭാരത് സ്‌റ്റേജ് 6 വ്യവസ്ഥ നിലവില്‍ വന്ന ശേഷം വിപണിയില്‍ മികച്ച ഡിമാന്റ് ഉണ്ടെങ്കില്‍ 1500 സിസിയുടെ ഡീസല്‍ എഞ്ചിന്‍ വികസിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നു ഭാര്‍ഗവ വ്യക്തമാക്കി. ഡീസല്‍ കാര്‍ ഉപയോക്താക്കളെ സിഎന്‍ജിയിലെക്കോ പെട്രോളിലേക്കെ മാറാന്‍ പ്രേരിപ്പിക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനും മാരുതിയുടെ കൂടുതല്‍  സിഎന്‍ജി മോഡലുകള്‍ ഇറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com