പുതിയ 20 രൂപ നോട്ടുമായി ആര്‍ബിഐ, പ്രത്യേകതകള്‍ ഇവയൊക്കെ

എന്നാല്‍ മഹാത്മാഗാന്ധിയുടെ ചിത്രം അടങ്ങിയ പുറത്ത് ദേവഗിരി സ്‌ക്രിപ്റ്റില്‍ ആണ് ഇരുപത് എന്നെഴുതിയിരിക്കുന്നത്.
പുതിയ 20 രൂപ നോട്ടുമായി ആര്‍ബിഐ, പ്രത്യേകതകള്‍ ഇവയൊക്കെ

പുതിയ ഡിസൈനും പ്രത്യേകതകളുമായി 20 രൂപാ നോട്ടുകള്‍ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ പിന്തുടര്‍ന്നിരുന്ന മഹാത്മാഗാന്ധി സീരീസ് തന്നെ പിന്തുടരുന്നതായിരിക്കും നോട്ടിന്റെ ഒരു വശം. പച്ച കലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ട് ആവിഷ്‌കരിച്ചിരിക്കുന്നത്.

നോട്ടിന്റെ മറുപുറത്ത് മഹാരാഷ്ട്രയിലെ ചരിത്ര പ്രധാനമായ എല്ലോറ ഗുഹയുടെ ചിത്രങ്ങളാണ്. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താനാണ് എല്ലോറ ഗുഹയുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ആര്‍ബിഐ വ്യക്തമാക്കി. 

ജിയോമെട്രിക് പാറ്റേണിലാണ് നോട്ടിലെ മറ്റ് ഡിസൈനുകള്‍ തയാറാക്കിയിട്ടുള്ളത്. നിലവില്‍ ഉപയോഗിച്ച് വരുന്ന നോട്ടുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ കളര്‍ ആണ് ഇരുപത് രൂപാ നോട്ടിന് ആര്‍ബിഐ നല്‍കിയിട്ടുള്ളത്. അതേസമയം ഇതുവരെ ഇറക്കിയിട്ടുള്ള നോട്ടുകളുടെ വര്‍ഗത്തില്‍പ്പെട്ടത് തന്നെയാണ് പുതിയ ഇരുപത് രൂപാ നോട്ടെന്നും ആര്‍ബിഐ വ്യക്തമാക്കി. 

എന്നാല്‍ മഹാത്മാഗാന്ധിയുടെ ചിത്രം അടങ്ങിയ പുറത്ത് ദേവഗിരി സ്‌ക്രിപ്റ്റില്‍ ആണ് ഇരുപത് എന്നെഴുതിയിരിക്കുന്നത്. അശോക പില്ലറിന്റെ എംപ്ലം പുതിയ നോട്ടിന്റെ വലത് വശത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടിന്റെ മറുവശത്ത് നോട്ട് പ്രിന്റ് ചെയ്ത വര്‍ഷവും സ്വച്ഛ്ഭാരത് ലോഗോയും സ്ലോഗണും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com