600 രൂപയ്ക്ക് അതിവേഗ ഇന്റര്‍നെറ്റ്, ഡിടിഎച്ച്, ലാന്‍ഡ് ഫോണ്‍; ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉടന്‍

600 രൂപയ്ക്ക് അതിവേഗ ഇന്റര്‍നെറ്റ്, ഡിടിഎച്ച്, ലാന്‍ഡ് ഫോണ്‍; ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉടന്‍
600 രൂപയ്ക്ക് അതിവേഗ ഇന്റര്‍നെറ്റ്, ഡിടിഎച്ച്, ലാന്‍ഡ് ഫോണ്‍; ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉടന്‍

മുംബൈ: ഉടന്‍ പ്രവര്‍ത്തനം തുടങ്ങുന്ന റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വീസില്‍ പ്രതിമാസം അഞ്ഞൂറു രൂപ മുതലുള്ള പ്ലാനുകള്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. 100 എബിപിഎസ് സ്പീഡ് ഉറപ്പു നല്‍കുന്ന സര്‍വീസ് ആയിരിക്കും ജിയോ ജിഗാ ഫൈബര്‍ ബ്രാന്‍ഡിന്റേതെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ മാസം 12ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ ജിഗാ ഫൈബര്‍ ബ്രാന്‍ഡിന്റെ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. അതിനു മുന്നോടിയായി ബാങ്ക് ഒഫ് അമേരിക്ക-മെറില്‍ ലിഞ്ച് ആണ് പ്ലാനുകളുടെ സാധ്യത പുറത്തുവിട്ടത്.

മൂന്നു പ്ലാനുകളായിരിക്കും തുടക്കത്തില്‍ ജിഗാ ഫൈബര്‍ ബ്രാന്‍ഡിന് ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 500 രൂപയുടേതായിരിക്കും ബേസിക് പ്ലാന്‍. നൂറ് എംബിപിഎസ് ഡാറ്റ സ്പീഡിലുള്ള ഇന്റര്‍നെറ്റ് ആയിരിക്കും ഇതില്‍ ലഭിക്കുക. അറുന്നുറു രൂപയുടെ രണ്ടാം പ്ലാനില്‍ ഇതേ വേഗത്തില്‍ ഇന്റര്‍നെറ്റിനൊപ്പം ഡിടിഎച്ച് ടെലിവിഷനും ലാന്‍ഡ് ലൈന്‍ ഫോണും ഉണ്ടാവും. 

ആയിരം രൂപയുടെ മൂന്നാമതൊരു പ്രീമിയം പ്ലാന്‍ കൂടി തുടക്കത്തില്‍ ജിഗാ ഫൈബര്‍ ബ്രാന്‍ഡ് അവതരിപ്പിക്കും. ബ്രോഡ്ബാന്‍ഡ്, ടിവി എന്നിവയ്‌ക്കൊപ്പം ഐഒടി സപ്പോര്‍ട്ട് കൂടി ഇതിലുണ്ടാവും. മൂന്നു പ്ലാനുകള്‍ക്കുമൊപ്പം ലാന്‍ഡ് ലൈന്‍ നല്‍കാനുള്ള സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com