സിദ്ധാര്‍ത്ഥ ഒരു കടവും തിരിച്ചടയ്ക്കാനില്ലെന്ന് ടാറ്റാ ക്യാപിറ്റല്‍; വായ്പ തുക മാര്‍ച്ചില്‍ തന്നെ തിരിച്ചടച്ചിരുന്നു

165 കോടി രൂപയാണ് 2017-18 സാമ്പത്തിക വര്‍ഷം കഫേ കോഫി ഡേയ്ക്ക് വായ്പ നല്‍കിയത്
സിദ്ധാര്‍ത്ഥ ഒരു കടവും തിരിച്ചടയ്ക്കാനില്ലെന്ന് ടാറ്റാ ക്യാപിറ്റല്‍; വായ്പ തുക മാര്‍ച്ചില്‍ തന്നെ തിരിച്ചടച്ചിരുന്നു

ന്യൂഡല്‍ഹി: കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥ ഒരു കടവും തിരിച്ചടയ്ക്കാനില്ലെന്ന് ടാറ്റാ ക്യാപിറ്റല്‍. 165 കോടി രൂപയാണ് 2017-18 സാമ്പത്തിക വര്‍ഷം കഫേ കോഫി ഡേയ്ക്ക് വായ്പ നല്‍കിയത്. ഈ തൂക 2019 മാര്‍ച്ചില്‍ തിരിച്ചടച്ചതായാണ് ടാറ്റാ ക്യാപിറ്റല്‍ വ്യക്തമാക്കുന്നത്. 

5,200 കോടി രൂപയുടെ സാമ്പത്തിക ബാധ്യതകളാണ് കഫേ കോഫി ഡേയ്ക്കുള്ളതായി കണക്കാക്കുന്നത്. സിദ്ധാര്‍ത്ഥയുടേയും പ്രമോട്ടേഴ്‌സ് ഗ്രൂപ്പിലും ഉള്‍പ്പെടുന്ന 75 ശതമാനം ഓഹരികളാണ് പണയപ്പെടുത്തി വായ്പ എടുത്തിരുന്നത്. ഇതിനൊപ്പം ഗ്രൂപ്പില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ക്ക് കോടികളുടെ മറ്റ് ബാധ്യതകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 

കടം തിരിച്ചടയ്ക്കാനാവാത്തതിലെ സമ്മര്‍ദ്ദം താങ്ങാനാവാത്തതിനെ തുടര്‍ന്നാണ് താന്‍ ഈ പോരാട്ടം അവസാനിപ്പിക്കുന്നതെന്നാണ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് തയ്യാറാക്കിയ കത്തില്‍ സിദ്ധാര്‍ത്ഥ പറഞ്ഞിരുന്നത്. ബാങ്കുകള്‍, നിക്ഷേപകര്‍, നികുതി വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും അദ്ദേഹം എഴുതിയതായി പറയുന്ന കത്തിലുണ്ടായിരുന്നു. 

എന്നാല്‍, സിദ്ധാര്‍ത്ഥയുടെ കടം 11,000 കോടി രൂപയ്ക്ക് അടുത്തുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഫേ കോഫി ഡേയ്ക്ക് 6,543 കോടി കടം, സിഡിഇഎല്‍ പ്രമൊട്ടേഴ്‌സ് കമ്പനിക്ക് 3,522 കോടി കടം, പേഴ്‌സണല്‍ ഗ്യാരന്റിയായി 1,028 കോടി രൂപ കടം എന്നിങ്ങനെയാണ് സിദ്ധാര്‍ത്ഥ കടമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com