സോളാര്‍ പാനല്‍ ഉണ്ടെങ്കില്‍ ചാര്‍ജര്‍ എന്തിനാ..!!: മാറ്റത്തിനൊരുങ്ങി ഷവോമി

ഫോണിന് പിറകില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച ഒരു സ്മാര്‍ട്‌ഫോണ്‍ പതിപ്പിന്റെ പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ് കമ്പനി.
സോളാര്‍ പാനല്‍ ഉണ്ടെങ്കില്‍ ചാര്‍ജര്‍ എന്തിനാ..!!: മാറ്റത്തിനൊരുങ്ങി ഷവോമി

സംസാരത്തിനിടെ, ഗെയിം കളിക്കുന്നതിനിടെ, അത്യാവശ്യ സന്ദേശം അയയ്ക്കുന്നതിനിടെയെല്ലാം നമ്മുടെ സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓപ് ആയി പോകാറുണ്ട്. ഇത് പലരേയും അസ്വസ്തപ്പെടുത്താറുമുണ്ട്. എല്ലായിടത്തും ചാര്‍ജറും പവര്‍ബാങ്കുമായി നടക്കാന്‍ പറ്റില്ലല്ലോ. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനൊരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ഷാവോമി. 

ഫോണിന് പിറകില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച ഒരു സ്മാര്‍ട്‌ഫോണ്‍ പതിപ്പിന്റെ പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ് കമ്പനി. ഒരു ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഇതെന്നും പുറത്തുവന്ന രൂപരേഖയില്‍ നിന്ന് വ്യക്തമാണ്.  

ഫോണില്‍ പോപ്പ് അപ്പ് ഡിസ്‌പ്ലേയോ അല്ലെങ്കില്‍ ഇന്‍ ഡിസ്‌പ്ലേ ക്യാമറയോ ആയിരിക്കും. ഫോണിന്റെ പിറകില്‍ സോളാര്‍ പാനലും ക്യാമറയും മാത്രമേ ഉള്ളൂ. ഫിംഗര്‍പ്രിന്റ് സ്‌കാനറില്ല. അപ്പോള്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറായിരിക്കും ഫോണില്‍. സോളാര്‍ പാനല്‍ ഉണ്ടെങ്കിലും ഫോണിന്റെ കനം വര്‍ധിച്ചിട്ടില്ലെന്നാണ് രൂപരേഖയില്‍ നിന്ന് വ്യക്തമാകുന്നത്. 

ഈ ഫോണിന്റെ ബാറ്ററി ചെറുതായിരിക്കും. സോളാര്‍ പാനല്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഫോണില്‍ ബാറ്ററിയുടെ വലിപ്പം കുറയ്ക്കുന്നതില്‍ പ്രശ്‌നമുണ്ടാവില്ല. അതേസമയം, സോളാര്‍ ഫോണിനെക്കുറിച്ച് ഷാവോമി ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com