എടിഎം കാര്‍ഡ് വഴി ഇനി രാത്രി പണം കൈമാറാമെന്ന് വിചാരിക്കേണ്ട ; നിയന്ത്രണവുമായി എസ്ബിഐ

രാത്രി 11 മുതല്‍ രാവിലെ ആറുവരെ പണം കൈമാറ്റം ചെയ്യുന്നതാണ് തടഞ്ഞത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍: എ ടി എം കാര്‍ഡ് ഉപയോഗിച്ച് രാത്രിയില്‍ പണം കൈമാറ്റം ചെയ്യാമെന്ന് വിചാരിക്കേണ്ട. രാത്രി പണം കൈമാറ്റത്തിന് നിയന്ത്രണവുമായി എസ്ബിഐ രംഗത്തെത്തി. തട്ടിയെടുക്കുന്ന കാര്‍ഡ് ഉപയോഗിച്ചും മറ്റും വന്‍തോതില്‍ പണം കൈമാറുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ നടപടി. 

രാത്രി 11 മുതല്‍ രാവിലെ ആറുവരെ പണം കൈമാറ്റം ചെയ്യുന്നതാണ് തടഞ്ഞത്. 
നിലവില്‍ 40,000 രൂപവരെ എടിഎം വഴി വേറെ അക്കൗണ്ടിലേക്കോ കാര്‍ഡിലേക്കോ കൈമാറാനാണ് സൗകര്യമുണ്ടായിരുന്നത്. 

എന്നാല്‍ ഈ സൗകര്യം ഉപയോഗിച്ച് രാത്രികാലങ്ങളില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി ഉയര്‍ന്നതോടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് രാത്രി 11 മുതല്‍ രാവിലെ ആറുവരെ ഈ സൗകര്യം പൂര്‍ണമായി നിര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com