വാഴനാരില്‍ നിന്ന് സാനിറ്ററി നാപ്കിനുകള്‍: രണ്ട് വര്‍ഷത്തിനുള്ളില്‍ 120 തവണ ഉപയോഗിക്കാം

വാഴനാരില്‍ നിന്നും നിര്‍മ്മിച്ച ഈ സാനിറ്ററി നാപ്കിന്‍ രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കും.
വാഴനാരില്‍ നിന്ന് സാനിറ്ററി നാപ്കിനുകള്‍: രണ്ട് വര്‍ഷത്തിനുള്ളില്‍ 120 തവണ ഉപയോഗിക്കാം

ലോകത്ത് കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ സാനിറ്ററി നാപ്കിനുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും ഇത് സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. പ്ലാസ്റ്റികും കൃത്രിമ വസ്തുക്കളും ചേര്‍ത്തുണ്ടാക്കുന്ന സാനിറ്ററി പാഡുകള്‍ മണ്ണില്‍ ലയിക്കാനും നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരും. 

ഈ സാഹചര്യത്തില്‍ പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള സാനിറ്ററി നാപ്കിനുകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍. പലതവണ ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഈ പ്രത്യേക പാഡുകള്‍ വാഴനാരില്‍ നിന്നും വികസിപ്പിച്ചെടുത്തവയാണ്. 

വാഴനാരില്‍ നിന്നും നിര്‍മ്മിച്ച ഈ സാനിറ്ററി നാപ്കിന്‍ രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കും. വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കി 120 തവണ വരെ ഉപയോഗിക്കാമെന്നും ഇതുണ്ടാക്കിയവര്‍ അവകാശപ്പെടുന്നു. രണ്ട് പാഡുകളടങ്ങുന്ന പാക്കറ്റിന് 199 രൂപയാണ് വില. ഡല്‍ഹി ഐഐടിയുടെ സംരംഭമായ സാന്‍ഫി വഴി അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അര്‍ചിത് അഗര്‍വാള്‍, ഹാരി ഷെറാവത് എന്നിവര്‍ ചേര്‍ന്ന് അധ്യാപകരുടെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. 

കട്ടി കുറഞ്ഞതാണെങ്കിലും സുരക്ഷിതമാണ് ഇത്തരം നാപ്കിനുകള്‍. പുതിയ നാപ്കിന്‍ നിര്‍മ്മാണ രീതിക്ക് പേറ്റന്റ് കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com