എസ്ബിഐ എടിഎം കാര്‍ഡുകള്‍ ഒഴിവാക്കുന്നു, പണം പിന്‍വലിക്കാന്‍ ഇനി മൊബൈല്‍ ഫോണ്‍ മതി

എസ്ബിഐ എടിഎം കാര്‍ഡുകള്‍ ഒഴിവാക്കുന്നു, പണം പിന്‍വലിക്കാന്‍ ഇനി മൊബൈല്‍ ഫോണ്‍ മതി

മൊബൈല്‍ ആപ്പായ എസ്ബിഐ യോനോ, പണം പിന്‍വലിക്കാനും ബില്‍ അടയ്ക്കാനും കൈമാറ്റം നടത്താനുമൊക്കെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ്

മുംബൈ: അഞ്ചു വര്‍ഷം കൊണ്ട് ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. മൊബൈല്‍ ഫോണിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യോനോ വ്യാപകമാക്കാനാണ് എസ്ബിഐ തീരുമാനം. ഇതിനായി കൂടുതല്‍ യോനോ കേന്ദ്രങ്ങള്‍ തുടങ്ങും. 

ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമാണ് എസ്.ബി.ഐ.യുടെ എസ്ബിഐ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാര്‍ഡുകളും മൂന്നു കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉള്ളത്. അഞ്ചു വര്‍ഷം കൊണ്ട് ഇതു കുറച്ചുകൊണ്ടുവരാനാനാവുമെന്നാണ് എസ്ബിഐ പ്രതീക്ഷിക്കുന്നത്. 

കാര്‍ഡുകള്‍ ഇല്ലാതെ തന്നെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ പണം കൈമാറാനും കഴിയുന്ന സംവിധാനമാണ് യോനോ. മൊബൈല്‍ ഫോണ്‍ ആധാരമാക്കിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. 

എസ്ബിഐ ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകള്‍ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ട് പത്തു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് പോക്കറ്റില്‍ പ്ലാസ്റ്റിക് കാര്‍ഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com