സാമ്പത്തിക മാന്ദ്യം, പരിഷ്കാരങ്ങള്‍ വേ​ഗത്തിൽ; ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കും, മൂലധന നിക്ഷേപകർക്കും സംരംഭകർക്കും ഇളവുകള്‍  

അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും കേന്ദ്രധനകാര്യമന്ത്രി 
സാമ്പത്തിക മാന്ദ്യം, പരിഷ്കാരങ്ങള്‍ വേ​ഗത്തിൽ; ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കും, മൂലധന നിക്ഷേപകർക്കും സംരംഭകർക്കും ഇളവുകള്‍  

ന്യൂഡൽഹി: ധനകാര്യരം​ഗത്ത് മാന്ദ്യമുണ്ടെന്നും 70 വർഷത്തിനിടെ രാജ്യം ആദ്യമായാണ് ഇത്തരത്തിലൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നതെന്നുമുള്ള റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഭേ​ദപ്പെട്ട നിലയിലാണെന്നും അതേസമയം രാജ്യാന്തരതലത്തിലുള്ള മാന്ദ്യം ഇന്ത്യയെയും ബാധിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയില്‍ ആശങ്ക പങ്കു‌വച്ച ധനമന്ത്രി ആഗോളവളര്‍ച്ചാനിരക്ക് താഴേക്കാണെന്നും ലോകം സാമ്പത്തികമാന്ദ്യത്തിലാണെന്നും പറഞ്ഞു. 

ആ​ഗോള തലത്തിൽ 3.2 ശതമാനം മാത്രമാണ് ഇപ്പോഴുള്ള വളർച്ച എന്നാൽ ഇന്ത്യയിൽ ആറ് ശതമാനമാണ് വളർച്ചാനിരക്ക്. അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും മന്ത്രി പറഞ്ഞു. 

എല്ലാ മേഖലകളിലും വളര്‍ച്ചാനിരക്ക് ഉയര്‍ത്താന്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും സാമ്പത്തിക പരിഷ്കാരങ്ങള്‍ ത്വരിതഗതിയില്‍ തുടരുമെന്നും പറഞ്ഞു. ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും. മൂലധനനിക്ഷേപത്തിന് ഏർപ്പെടുത്തിയിട്ടുള്ള അധിക സർച്ചാർജ്ജ് വേണ്ടെന്നുവച്ചു. ജിഎസ്ടി റീഫണ്ട് വൈകാന്‍ അനുവദിക്കില്ല. നികുതി റിട്ടേണ്‍ കൂടുതല്‍ ലളിതമാക്കും.  അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. 

ആദായ നികുതി തിരിച്ചടവുകളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആധായനികുതി നോട്ടീസുകള്‍ ഏകീകൃത രൂപത്തിലാക്കുമെന്നും പുതിയ സംവിധാനം ഒക്ടോബര്‍ ഒന്നുമുതല്‍  നിലവില്‍ വരുമെന്നും അറിയിച്ചു. 

സംരംഭകര്‍ക്ക് ഇളവുകള്‍ ഏർപ്പെടുത്തും. മൂലധന നിക്ഷേപകർക്കടക്കം വന്‍കിട നിക്ഷേപങ്ങള്‍ക്ക് അധികസര്‍ച്ചാര്‍ജ് ഇല്ല. വിദേശനിക്ഷേപകര്‍ക്കും ആഭ്യന്തരനിക്ഷേപകര്‍ക്കും ഇത് ഗുണകരമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏയ്ഞ്ചല്‍ ടാക്സ് ഒഴിവാക്കി. ഭവനവായ്പയ്ക്കും മറ്റ് വായ്പകള്‍ക്കും പലിശ കുറയും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com