ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍ നാളെ മുതല്‍; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍ നാളെ മുതല്‍; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍
ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍ നാളെ മുതല്‍; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. നിലവില്‍ രണ്ടര രൂപയ്ക്കു നല്‍കുന്ന സുവിധ പാഡുകളാണ് ഒരു രൂപയ്ക്കു നല്‍കുകയെന്ന് കേന്ദ്ര സഹമന്ത്രി മന്‍സുഖ് മണ്ഡാവിയ വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ അറിയിച്ചു.

നാളെ മുതല്‍ പുതിയ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമായിത്തുടങ്ങും. നാലു പാഡുകള്‍ അടങ്ങിയ പാക്ക് ആയിരിക്കും വില്‍പ്പനയ്‌ക്കെത്തുക. നിലവില്‍ പത്തു രൂപയ്ക്കു വില്‍ക്കുന്ന ഇത് നാലു രൂപയ്ക്കു ലഭിക്കും.  രാജ്യത്തെങ്ങുമുള്ള 5,500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് മണ്ഡാവിയ പറഞ്ഞു. അറുപതു ശതമാനമാണ് നാപ്കിനുകള്‍ക്കു വില കുറയ്ക്കുന്നത്. നിലവില്‍ ഉത്പാദന ചെലവു മാത്രം വിലയിട്ടാണ് നാപ്കിനുകള്‍ വില്‍ക്കുന്നത്. ഇതിനു പകുതിയിലേറെ വില കുറയ്ക്കുന്നതിലൂടെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുകയാണ് ചെയ്യുന്നത്- മന്ത്രി പറഞ്ഞു.

വ്യക്തി ശുചിത്വ സാമഗ്രികളുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com