വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് കടക്കാരന് പറയാനാകില്ല; നിബന്ധന ബില്ലിലും വേണ്ടെന്ന് ഹൈക്കോടതി 

‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന  അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി
വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് കടക്കാരന് പറയാനാകില്ല; നിബന്ധന ബില്ലിലും വേണ്ടെന്ന് ഹൈക്കോടതി 

കൊച്ചി: വ്യാപാര സ്ഥാപനങ്ങളിലെ ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന  അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി. ജില്ലാ ഉപഭോക്തൃ വിജിലൻസ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതി പരിശോധിക്കുകയായിരുന്നു ഹൈക്കോടതി. പരാതി പരിശോധിച്ച എറണാകുളം ഫോറം വിജിലൻസ് ഫോറത്തിന്റെ വാദം അംഗീകരിച്ചു. 

കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുടെ കാന്റീനിൽനിന്ന്‌ വാങ്ങിയ സാധനങ്ങൾക്ക് നൽകിയ ബില്ലിൽ ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ഗുണമേന്മയില്ലാത്ത ഉത്‌പന്നം മാറി ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിക്കുന്നതാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരുന്നത്. കേസ് നടത്തിപ്പ് ചെലവായി പരാതിക്കാരന് അയ്യായിരം രൂപ നൽകാനും കോടതി വിധിച്ചു.

ഇത്തരം അറിയിപ്പുകൾക്കെതിരേയുള്ള ഗവ. ഉത്തരവ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിയാൽ സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. അപ്പീൽ തള്ളുകയും കേസ് നടത്തിപ്പ് ചെലവ് പതിനായിരം രൂപയായി വർധിപ്പിക്കുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com