രാജ്യവ്യാപക പ്ലാസ്റ്റിക് നിരോധനം വരുന്നു, പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തില്‍; റിപ്പോര്‍ട്ട്

കിറ്റുകള്‍, കപ്പുകള്‍, സ്‌ട്രോ തുടങ്ങി ആറിനം സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍ക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്
രാജ്യവ്യാപക പ്ലാസ്റ്റിക് നിരോധനം വരുന്നു, പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തില്‍; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിറ്റുകള്‍, കപ്പുകള്‍, സ്‌ട്രോ തുടങ്ങി ആറിനം സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍ക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഗാന്ധി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.   

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച കിറ്റ്, കപ്പ്, പാത്രം, ചെറിയ കുപ്പി, സ്‌ട്രോ, ചില പ്രത്യേകതരം സാഷെകള്‍ എന്നിവയ്ക്കാണ് നിരോധനം വരിക. ഒറ്റത്തവണ മാത്രം  ഉപയോഗിക്കുന്നവയാണ് സിംഗിള്‍ യൂസ് അഥവാ ഡിസ്‌പോസബിള്‍ പ്ലാസ്റ്റിക്കുകള്‍. ഇവയെ പിന്നീട് റീസൈക്ലിങ്ങിനു വിധേയമാക്കാമെങ്കിലും രാജ്യത്തെ കുന്നകൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നല്ലൊരു പങ്കും ഇവയാണ്.

പ്ലാസ്റ്റിക് ബാഗ്, സ്‌ട്രോ, ചായയും കാപ്പിയുമെല്ലാം ഇളക്കാന്‍ ഉപയോഗിക്കുന്ന സ്റ്റിറര്‍, വെള്ള കുപ്പികള്‍, ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്തിരിക്കുന്ന കവറുകള്‍ തുടങ്ങിയവയെല്ലാം സിംഗിള്‍ യൂസില്‍ ഉള്‍പ്പെടും. ലോകത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കില്‍ പകുതിയും സിംഗിള്‍ യൂസ് ആണെന്നാണ് കണക്കുകള്‍. 

ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. 2022 ഓടെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്നു വിമുക്തമാവണമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിലേക്കുള്ള നടപടികളുടെ ആദ്യപടിയാവും നിരോധന പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com