സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, സര്‍വകാല റെക്കോര്‍ഡ്; പവന് 28,880 രൂപ

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, സര്‍വകാല റെക്കോഡ്; പവന് 28,880 രൂപ
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, സര്‍വകാല റെക്കോര്‍ഡ്; പവന് 28,880 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയില്‍ വീണ്ടു കുതിപ്പ്. വ്യാഴാഴ്ച പവന് 160 രൂപ ഉയര്‍ന്ന് 28,880രൂപയായി. ഗ്രാമിന് വര്‍ധന 20 രൂപ. 3610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു. 

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ പിന്നിട്ട് മുന്നേറുന്നതാണ് കണ്ടത്. ഒരു മാസത്തിനകം സ്വര്‍ണവിലയില്‍ 3000രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍രൂപ വിനിമയവും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്ക് വര്‍ധിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാനകാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന് പുറമേ ഉത്സവസീസണ്‍ ആരംഭിച്ചതും സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ത്തിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com