മണ്ണെണ്ണ ഇനി മുഴുവന്‍ വിലയും കൊടുത്തു വാങ്ങണം; സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക്

റേഷൻ കടകളിൽനിന്നു വാങ്ങുന്ന മണ്ണെണ്ണയുടെ സബ്സിഡിയും ഇനി ബാങ്ക് അക്കൗണ്ടിലെത്തും
മണ്ണെണ്ണ ഇനി മുഴുവന്‍ വിലയും കൊടുത്തു വാങ്ങണം; സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക്

കൊച്ചി: റേഷൻ കടകളിൽനിന്നു വാങ്ങുന്ന മണ്ണെണ്ണയുടെ സബ്സിഡിയും ഇനി ബാങ്ക് അക്കൗണ്ടിലെത്തും. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇതിനുള്ള നടപടി തുടങ്ങി. പാചക വാതകം മുഴുവൻ വിലയും കൊടുത്ത് വാങ്ങിയ ശേഷം സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്കു വരുന്ന മാതൃകയാണ് പിന്തുടരുക.

സബ്സിഡി മണ്ണെണ്ണയ്ക്ക് 37 രൂപയാണ് ഈ മാസത്തെ വില. പ്രളയവുമായി ബന്ധപ്പെട്ടു സബ്സിഡിയില്ലാതെ നൽകിയ മണ്ണെണ്ണ 43 രൂപയ്ക്കാണ് വിറ്റത്. സബ്സിഡി എടുത്തു കളയുമ്പോൾ വില വർധിക്കും. 15 ദിവസം കൂടുമ്പോൾ മണ്ണെണ്ണ വില പുനർനിർണയം നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com