നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലടച്ചോ?; ഇല്ലെങ്കില്‍ പിന്നാലെ ക്രിമിനല്‍ കേസ് 

ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലടച്ചില്ലെങ്കില്‍ ക്രിമിനല്‍  കേസ് നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലടച്ചോ?; ഇല്ലെങ്കില്‍ പിന്നാലെ ക്രിമിനല്‍ കേസ് 

മുംബൈ: ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലടച്ചില്ലെങ്കില്‍ ക്രിമിനല്‍  കേസ് നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. പ്രാരംഭ ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട് എസ്ബിഐ കാര്‍ഡ്‌സ് പുറത്തുവിട്ട പ്രൊസ്പക്ടസിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിലെ 138-ാം വകുപ്പ് പ്രകാരം 19,201 കേസുകളാണ് കമ്പനി ഫയല്‍ ചെയ്തിട്ടുള്ളത്. 2007ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് നിയമത്തിലെ 25-ാം വകുപ്പ് പ്രകാരം 14,174 കേസുകളും നല്‍കിയിട്ടുണ്ട്. 

ആവശ്യത്തിന് പണമില്ലാതെ ചെക്ക് മടങ്ങുമ്പോള്‍ ചുമത്തുന്ന വകുപ്പാണ് 138. അക്കൗണ്ടില്‍ പണമില്ലാതെ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ നടക്കാതെ വരുമ്പോഴാണ് പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് നിയമത്തിലെ 25-ാം വകുപ്പ് ചുമത്തുന്നത്. 

യഥാക്രമം 25.52 കോടിയും 72.6 കോടി രൂപയുമാണ് ഈകേസുകള്‍ പ്രകാരം കമ്പനിക്ക് ലഭിക്കാനുള്ളത്. അതായത് ആദ്യവകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള കേസുകളിന് ഒന്നിന് ശരാശരി ചുമത്തിയിരിക്കുന്ന തുക 13,290 രൂപ മാത്രമാണ്. രണ്ടാമത്തെ വകുപ്പുപ്രകാരമുള്ള കേസിലെ ശരാശരി തുകയാകട്ടെ 51,220 രൂപയുമാണ്. എത്ര ചെറിയതുകയായാലും പണ തിരിച്ചടയ്ക്കാതിരുന്നാല്‍ ക്രിമിനല്‍ കേസ് നേരിടേണ്ടി വരുമെന്നും പ്രൊസ്പക്ടസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ക്രെഡിറ്റ് കാര്‍ഡിലെ ബില്ലടയ്ക്കുന്നതിന് നല്‍കിയ ചെക്ക് മടങ്ങിയാലോ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്) ഇലക്ട്രോണിക് ട്രാന്‍സര്‍ഫര്‍ വഴിയുളള പണം കൈമാറല്‍ യഥാസമയം(പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് ആക്ട്) നടക്കാതിരുന്നാലോ 30 ദിവസത്തിനകം പണമടയ്ക്കണമെന്നാവശ്യപ്പെട്ട് ക്രെഡിറ്റ് കാര്‍ഡ് കമ്പനി നോട്ടീസയയ്ക്കുകയാണ് സാധാരണ ചെയ്യുക. നോട്ടീസയച്ച് 15 ദിവസത്തിനകം പണം അടച്ചില്ലെങ്കിലാണ് ഈ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്യുക എന്നും പ്രൊസ്പക്ടസില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com