ഒരു മാസത്തേക്ക് ഓഫറുമായി പൊതുമേഖലാ ബാങ്കുകള്‍, ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വസിക്കാം

പ്രവര്‍ത്തന മൂലധനം, നിലവിലെ വായ്പ പുതുക്കി വയ്ക്കല്‍ എന്നീ ആവശ്യങ്ങളിലാണ് ചെറുകിട സംരഭങ്ങള്‍ക്ക് പൊതുമേഖല ബാങ്കുകള്‍ സഹായവുമായി എത്തുന്നത്
ഒരു മാസത്തേക്ക് ഓഫറുമായി പൊതുമേഖലാ ബാങ്കുകള്‍, ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വസിക്കാം

മുംബൈ: ചെറുകിട ബിസിനസ് സംരഭങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി പൊതുമേഖലാ ബാങ്കുകള്‍. പ്രവര്‍ത്തന മൂലധനം, നിലവിലെ വായ്പ പുതുക്കി വയ്ക്കല്‍ എന്നീ ആവശ്യങ്ങളിലാണ് ചെറുകിട സംരഭങ്ങള്‍ക്ക് പൊതുമേഖല ബാങ്കുകള്‍ സഹായവുമായി എത്തുന്നത്. 

പരിമിത കാലത്തേക്ക് മാത്രമാണ് പൊതുമേഖല ബാങ്കുകള്‍ ഈ ഓഫര്‍ മുന്‍പോട്ടു വയ്ക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ടുകളില്‍ പ്രവര്‍ത്തന മൂലധനം അനുവദിക്കുന്നതില്‍ 25 ശതമാനം വര്‍ധനവാണ് വരുത്തുക. പ്രവര്‍ത്തന മൂലധനം നല്‍കാന്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നുമുള്ള താത്പര്യമില്ലായ്മയ്‌ക്കെതിരെ പരാതി ഉയരുന്നത് പതിവാണ്. 

ഈ പരാതിയെ തുടര്‍ന്നാണ് ബാങ്കുകളുടെ നീക്കം. പ്രവര്‍ത്തന മൂലധനത്തിനും, വായ്പ പുതുക്കി വയ്ക്കുന്നതിനുമായി 2020 ജനുവരി ആറ് വരെ ചെറുകിട ബിസിനസ് സംരഭകര്‍ക്ക് പൊതുമേഖല ബാങ്കുകളെ സമീപിക്കാം. ചെറുകിട മേഖലയില്‍ നിലനില്‍ക്കുന്ന ഞെരുക്കും കുറയ്ക്കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടായിരിക്കുന്നത്. ചെറുകിയ ബിസിനസ് സംരഭങ്ങള്‍ക്ക് ആവശ്യമായ ധനസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ജൂണില്‍ പൊതുമേഖല ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com