രാജ്യത്ത് ആദ്യമായി വൈ- ഫൈ കോളിങ്ങുമായി എയര്‍ടെല്‍; പ്രത്യേകതകള്‍

രാജ്യത്ത് വൈ-ഫൈ കോളിങ് നടപ്പിലാക്കുന്ന ആദ്യ ടെലികോം കമ്പനിയായി എയര്‍ടെല്‍
രാജ്യത്ത് ആദ്യമായി വൈ- ഫൈ കോളിങ്ങുമായി എയര്‍ടെല്‍; പ്രത്യേകതകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് വൈ-ഫൈ കോളിങ് നടപ്പിലാക്കുന്ന ആദ്യ ടെലികോം കമ്പനിയായി എയര്‍ടെല്‍. ഡല്‍ഹിയിലാണ് ഇത് നടപ്പിലാക്കിയത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ കോള്‍ ചെയ്യാനുളള സൗകര്യമാണ് എയര്‍ടെല്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ വോയ്‌സ് കോള്‍ പോലെ തന്നെ ഈ സേവനവും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രത്യേകമായ ആപ്പിന്റെയോ മറ്റോ സേവനം ഇല്ലാതെ തന്നെ ഈ സേവനം ഉപഭോക്താവിന് ഉപയോഗിക്കാന്‍ സാധിക്കും.

വൈ-ഫൈ കോളിങ് ഓപ്ഷന്‍ പ്രയോജനപ്പെടുത്തി ഏത് ഫോണില്‍ നിന്നും ഫോണ്‍ വിളിക്കാന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു. എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ ബ്രോഡ്് ബാന്‍ഡ് സര്‍വീസിന് പുറമേ മറ്റു കമ്പനികളുടെ വൈ-ഫൈ നെറ്റ് വര്‍ക്കുകളിലും ഫോണ്‍ ചെയ്യാന്‍ കഴിയുന്ന വിധമാണ് സാങ്കേതികവിദ്യ സജ്ജമാക്കിയിരിക്കുന്നത്.  കൂടാതെ ഹോട്ട്‌സ്‌പ്പോര്‍ട്ട്സ് തുടങ്ങി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന മറ്റു വഴികള്‍ പ്രയോജനപ്പെടുത്തിയും കോള്‍ ചെയ്യാവുന്നതാണെന്ന് എയര്‍ടെല്‍ പറയുന്നു.

വൈ-ഫൈ കോളിങ് സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഫോണുകളിലും ഈ സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയുളള ശ്രമത്തിലാണ് കമ്പനി. നിലവില്‍ ഐഫോണ്‍ എക്‌സ് ആര്‍, ഐഫോണ്‍ ആര്‍എസ്, ഐഫോണ്‍ ആര്‍എസ് പ്ലസ്, ഐഫോണ്‍ സെവന്‍, ഐഫോണ്‍ സെവന്‍ പ്ലസ്, തുടങ്ങി ഐഫോണിന്റെ വിവിധ ശ്രേണികളിലുളള ഫോണുകളില്‍ ഈ സേവനം ലഭ്യമാണ്. കൂടാതെ വണ്‍ പ്ലസ്, സാംസങ്, ഷവോമി എന്നിവയുടെ തെരഞ്ഞെടുത്ത മോഡലുകളിലും ഈ സേവനം ലഭിക്കുമെന്ന് കമ്പനി പറയുന്നു. വൈ-ഫോണ്‍ കോളിങ് സേവനം ലഭിക്കുന്ന മൊബൈലുകളില്‍ ഫീച്ചര്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നും എയര്‍ടെല്‍ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com