ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന മദ്യം ഇനി ഇന്ത്യയിലും; റെസ്റ്റോറന്റുകളില്‍ ഭക്ഷണത്തൊടൊപ്പം 'വൈറ്റ് സ്പിരിറ്റ്'

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മദ്യവിതരണ കമ്പനിയായ വിബേവ് ഇന്ത്യയാണ് ബൈജിയുവിനെ ഇന്ത്യയില്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുന്നത്
ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന മദ്യം ഇനി ഇന്ത്യയിലും; റെസ്റ്റോറന്റുകളില്‍ ഭക്ഷണത്തൊടൊപ്പം 'വൈറ്റ് സ്പിരിറ്റ്'

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന ചൈനീസ് മദ്യമായ ബൈജിയു ഇന്ത്യയിലേക്ക്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മദ്യവിതരണ കമ്പനിയായ വിബേവ് ഇന്ത്യയാണ് ബൈജിയുവിനെ ഇന്ത്യയില്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുന്നത്.  

അടുത്തയാഴ്ച രാജ്യത്തെ പ്രമുഖ നഗരങ്ങളായ ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉല്‍പ്പനം വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. അടുത്തഘട്ടത്തില്‍ ചെന്നൈ, പുനെ, കൊല്‍ക്കത്ത എന്നി നഗരങ്ങളിലേക്കും ഇതിന്റെ വില്‍പ്പന വ്യാപിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന രണ്ടാമത്തെ ഭക്ഷണവിഭവം ചൈനീസ് ഉല്‍പ്പനങ്ങളാണ്. ഇത് പ്രയോജനപ്പെടുത്തി ബൈജിയുവിന്റെ വില്‍പ്പനയിലും നേട്ടമുണ്ടാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.  ഹോട്ടല്‍, റെസ്‌റ്റോറന്റ്, കാറ്ററിങ് എന്നി സെക്ടറുകളില്‍ ഉല്‍പ്പനത്തെ അണിനിരത്താനാണ് പദ്ധതിയിടുന്നതെന്ന് കമ്പനി അറിയിച്ചു. നിലവില്‍ വിബേവ് ഇന്ത്യ പ്രമുഖ മദ്യ ബ്രാന്‍ഡുകളായ സ്‌റ്റോളിച്ച്‌നയ വോഡ്ക, ജൂറാ വിസ്‌കി എന്നിവയുടെ വില്‍പ്പന നടത്തി വരികയാണ്.

ആഗോളതലത്തില്‍ 120 കോടി കെയ്‌സ് ബൈജിയു മദ്യമാണ് ഓരോ വര്‍ഷവും വിറ്റഴിക്കുന്നത്.വൈറ്റ് മദ്യമായ ബൈജിയുവില്‍ 40 ശതമാനമാണ് ആല്‍ക്കഹോളിന്റെ അളവ്.11,000 കോടി ഡോളാറാണ് ഇതിന്റെ വിപണിമൂല്യം. വിസ്‌കിയുടെ വിപണിമൂല്യം കേവലം 5700 കോടി ഡോളര്‍ മാത്രമായിരിക്കുമ്പോഴാണ് ഇതിന്റെ വര്‍ധിച്ച വില്‍പ്പന. ഇന്ത്യയില്‍ 18നും 35നും ഇടയില്‍ പ്രായമുളള ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഉല്‍പ്പനം ഇറക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com