വാഹനം നിരത്തില്‍ ഇറക്കണോ?, മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായി നല്‍കണം; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം, അടുത്തവര്‍ഷം പ്രാബല്യത്തില്‍ 

വാഹനം നിരത്തിലൂടെ ഓടിക്കണമെങ്കില്‍ ഇനി വാഹന ഉടമ നിര്‍ബന്ധമായി അധികൃതര്‍ക്ക് മൊബൈല്‍ നമ്പര്‍ കൈമാറിയിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
വാഹനം നിരത്തില്‍ ഇറക്കണോ?, മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായി നല്‍കണം; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം, അടുത്തവര്‍ഷം പ്രാബല്യത്തില്‍ 

ന്യൂഡല്‍ഹി: വാഹനം നിരത്തിലൂടെ ഓടിക്കണമെങ്കില്‍ ഇനി വാഹന ഉടമ നിര്‍ബന്ധമായി അധികൃതര്‍ക്ക് മൊബൈല്‍ നമ്പര്‍ കൈമാറിയിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ വാഹന്‍ ഡേറ്റാബേസുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വാഹന രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശത്തിന്റെ കൈമാറ്റം തുടങ്ങി വാഹനമേഖലയുമായി ബന്ധപ്പെട്ട നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഇപ്പോള്‍ വാഹന്‍ ഡേറ്റാബേസ് വഴിയാണ് നടക്കുന്നത്. നിലവില്‍ വാഹനത്തിന്റെ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് വാഹന ഉടമ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ല. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. അതിനാല്‍ ഒടിപി നമ്പറും മറ്റും ലഭിക്കുന്നതിന് മൊബൈല്‍ നമ്പര്‍ അധികൃതര്‍ വാങ്ങാറുണ്ട്. എന്നാല്‍ ഈ നമ്പര്‍ ഡേറ്റാ ബേസിലേക്ക് കൈമാറാറില്ല. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും വാഹന്‍ ഡേറ്റാ ബേസുമായി മൊബൈല്‍ നമ്പറിനെ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം നവംബര്‍ 29നാണ് പുറത്തുവന്നത്. കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിന്റെ കരടു ഭേദഗതിയിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കുന്ന അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായി നല്‍കേണ്ടി വരും. പുതിയ വാഹനത്തിന്റെ രജിസ്ട്രഷന്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, പുതുക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്ക് എല്ലാം ഇത് നിര്‍ബന്ധമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.ഉടമസ്ഥാവകാശം കൈമാറല്‍, എന്‍ഒസി, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസത്തില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് സാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com