നിങ്ങളുടെ പാസ്‌വേര്‍ഡ് ഇതാണോ?; ഉടന്‍ മാറ്റുക, അല്ലെങ്കില്‍ ആപത്ത്!; അപകടകാരികളായ 50 പാസ്‌വേര്‍ഡുകള്‍ ഇവ

ഒട്ടുമിക്ക കേസുകളിലും പാസ്‌വേര്‍ഡ് ചോര്‍ത്തിയാണ് തട്ടിപ്പുകള്‍ നടക്കുന്നത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ലോകമൊട്ടാകെ നിരവധിപ്പേരാണ് ഇതിന് ഇരയാകുന്നത്. പണം, വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെയുളളവ മുഖ്യമായി ലക്ഷ്യമിട്ടാണ് ഓരോ സൈബര്‍ ആക്രമണങ്ങളും നടക്കുന്നത്. പാസ്‌വേര്‍ഡാണ് ഒട്ടുമിക്ക സൈബര്‍ ആക്രമണ കേസുകളിലും വില്ലനാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒട്ടുമിക്ക കേസുകളിലും പാസ്‌വേര്‍ഡ് ചോര്‍ത്തിയാണ് തട്ടിപ്പുകള്‍ നടക്കുന്നത്. ഇതിന് ഒരു പ്രധാനകാരണം കൃത്യമായ ഇടവേളകളില്‍ പാസ്‌വേര്‍ഡ് മാറാത്തതാണ്. പലപ്പോഴും ഓര്‍ത്തിരിക്കാന്‍ എളുപ്പമുളള അക്കങ്ങളോ, വാക്കുകളോ പാസ്‌വേര്‍ഡായി ഉപയോഗിക്കുന്നതാണ് രീതി. സാധാരണയായി പാസ്‌വേര്‍ഡ് മാറ്റാതിരിക്കുന്നത് സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ്.

 അടുത്തിടെ, ചോര്‍ന്ന 50 ലക്ഷം പാസ്‌വേര്‍ഡുകള്‍ അടങ്ങുന്ന ഡേറ്റ പരിശോധിച്ചപ്പോള്‍ ഞെട്ടിയതായി സുരക്ഷാ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ സ്പളാഷ് ഡേറ്റ പറയുന്നു. ഇതില്‍ 50 പാസ്‌വേര്‍ഡുകളാണ് മുഖ്യമായി വില്ലനായിരിക്കുന്നത്. അതായത് വിവരങ്ങള്‍ ചോര്‍ന്നവരില്‍ ഒട്ടുമിക്ക ആളുകളുടെയും പാസ്‌വേര്‍ഡ് ഈ 50 എണ്ണത്തില്‍ ഉള്‍പ്പെടുന്നവയാണെന്ന് സ്പളാഷിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

123456 ഉള്‍പ്പെടെയുളള അപകടകാരികളായ ഈ 50 പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ ഇത് മാറ്റണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 123456789, ഹാക്ക്ഡ്,12345678, 12345,ഐലവ്‌യു, 111111,123123, എബിസി123,1q2w3e4r,654321,555555, ലവ്‌ലി, 7777777,വെല്‍ക്കം,888888, പ്രിന്‍സസ്,ഡ്രാഗണ്‍, പാസ്‌വേര്‍ഡ് വണ്‍, 123qwe,666666, 333333,മൈക്കിള്‍, സണ്‍ഷൈന്‍,ലിവര്‍പൂള്‍, 777777, ഡൊണാള്‍ഡ്, ഫ്രീഡം, ഫുട്‌ബോള്‍, ചാര്‍ളി, സീക്രട്ട്, 987654321,നത്തിങ്, ഷാഡോ, 121212 എന്നിങ്ങനെയുളള 50 പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നവരോടാണ് ഉടന്‍ ഇത് മാറാന്‍ നിര്‍ദേശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com