മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന് കിലോയ്ക്ക് 10,000 രൂപ, വില കുത്തനെ ഉയര്‍ന്നു

മൂപ്പെത്തിയ മുരിങ്ങയിലയുടെ പൊടിയുടെ വില 6,000 രൂപ വരെയെത്തി
മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന് കിലോയ്ക്ക് 10,000 രൂപ, വില കുത്തനെ ഉയര്‍ന്നു

തൃശൂര്‍: ഉണക്കിപ്പൊടിച്ച മുരിങ്ങയിലയുടെ വില കുത്തനെ ഉയരുന്നു. മുരിങ്ങയിലയുടെ തളിര് നിറംമാറാതെ ഉണക്കിപ്പൊടിച്ചതിന് കിലോഗ്രാമിന് 10000 രൂപയാണ് വിലയെത്തിയിരിക്കുന്നത്. മുരിങ്ങക്കായുടെ വില ഉയരുന്നതിന് ഒപ്പമാണ് ഇത്. 

മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന്റെ ലഭ്യതക്കുറവും, ആവശ്യം ഏറിയതുമാണ് വില വര്‍ധിക്കാന്‍ കാരണം. മൂപ്പെത്തിയ മുരിങ്ങയിലയുടെ പൊടിയുടെ വില 6,000 രൂപ വരെയെത്തി. കരള്‍ രോഗം, രക്ത സമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ പ്രതിരോധിക്കാന്‍ മുരിങ്ങയില വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇതോടെ ഔഷധം എന്ന നിലയില്‍ മുരിങ്ങയിലയ്ക്ക് ആവശ്യക്കാരേറുന്നു. 

കേരളത്തില്‍ മുന്‍പ് 70 ഗ്രാമിന് 100 രൂപയായിരുന്ന മുരിങ്ങയിലപ്പൊടി ഇപ്പോള്‍ 50 ഗ്രാമിന് 500 രൂപവരെയായിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ മുരിങ്ങ കൃഷി വ്യാപകമായി നശിച്ചതും വില ഉയരാന്‍ കാരണമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com