കുതിച്ചുയര്‍ന്ന് ഇന്ധന വില ; ഡീസലിന് അഞ്ചുദിവസത്തിനിടെ കൂടിയത് ഒരുരൂപയോളം

സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ ഇന്ന് 21 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്
കുതിച്ചുയര്‍ന്ന് ഇന്ധന വില ; ഡീസലിന് അഞ്ചുദിവസത്തിനിടെ കൂടിയത് ഒരുരൂപയോളം

കൊച്ചി : ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ ഇന്ന് 21 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. അഞ്ചുദിവസത്തിനിടെ ലിറ്ററിന് 95 പൈസയാണ് കൂടിയത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപ 67 പൈസയായി. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് 76 രൂപ 70 പൈസയാണ്.

തിരുവനന്തപുരത്ത് ഡീസല്‍ വില 72 രൂപ 03 പൈസയാണ്. പെട്രോള്‍ വില 78 രൂപ07 പൈസയും. കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 71 രൂപ, 77 രൂപ05 പൈസ എന്നിങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com