എടിഎമ്മിലും ഇനി ഒടിപി; പണം പിൻവലിക്കാൻ പുതിയ സംവിധാനവുമായി എസ്ബിഐ

അനധികൃത ഇടപാടുകള്‍ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം
എടിഎമ്മിലും ഇനി ഒടിപി; പണം പിൻവലിക്കാൻ പുതിയ സംവിധാനവുമായി എസ്ബിഐ

കൊച്ചി: എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു. അനധികൃത ഇടപാടുകള്‍ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം. 

2020 ജനുവരി ഒന്നു മുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയ രീതി നടപ്പിലാകും. വൈകീട്ട് എട്ടു മുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്‍കിയ ശേഷം അത് സ്‌ക്രീനില്‍ തെളിയും. അപ്പോള്‍ മൊബൈലില്‍ ഒടിപി ലഭിക്കും. സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്‍കിയാല്‍ പണം ലഭിക്കും. 

പുതിയ സംവിധാനം ആരംഭിക്കുമ്പോൾ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇത് ഉപയോഗിക്കണം. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമില്ല. 

10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി. പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും. അതേസമയം മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം  പിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com