ഡിസംബര്‍ 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും?; വിദഗ്ധ അഭിപ്രായം ഇങ്ങനെ 

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്
ഡിസംബര്‍ 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും?; വിദഗ്ധ അഭിപ്രായം ഇങ്ങനെ 

ന്യൂഡല്‍ഹി: പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഡിസംബര്‍ 31നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇത്തരത്തില്‍ ബന്ധിപ്പിച്ചില്ലായെങ്കില്‍ പാന്‍ പ്രവര്‍ത്തനക്ഷമമല്ലാതെയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ ഇത് ഏങ്ങനെയാണ് പ്രാബല്യത്തില്‍ വരിക എന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ജനുവരി ഒന്നുമുതല്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുന്ന പാനിനെ പുനഃസ്ഥാപിക്കുന്നതിന് നികുതിദായകനെ അനുവദിക്കുമോ എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് മേഖലയിലുളള വിദഗ്ധര്‍ പറയുന്നു. അതേസമയം പാന്‍ നിര്‍ബന്ധമായി രേഖപ്പെടുത്തി ചെയ്യേണ്ട സാമ്പത്തിക ഇടപാടുകള്‍ക്ക് തടസ്സം നേരിടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ജൂലൈ മാസത്തില്‍ അവതരിപ്പിച്ച ബജറ്റിലാണ് നിര്‍ദിഷ്ട സമയപരിധി കഴിഞ്ഞിട്ടും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനക്ഷമമല്ലാതെയാകുമെന്ന് വ്യക്തമാക്കുന്ന നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. പാന്‍ മുഖേന മുന്‍പ് നടത്തിയ ഇടപാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഭേദഗതി കൊണ്ടുവന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനക്ഷമമല്ലാതെ ആകുമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. മുന്‍പ് പാന്‍ അസാധുവാകുമെന്നാണ് പറഞ്ഞിരുന്നത്. ഇതാണ് ഭേദഗതി ചെയ്തത്.

നിര്‍ദിഷ്ട സമയപരിധി കഴിഞ്ഞിട്ടും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ ഉളളതായി പരിഗണിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. തുടര്‍ന്നുളള സാമ്പത്തിക ഇടപാടുകള്‍ മുടങ്ങുന്ന അവസ്ഥ വരും. പാന്‍ ഇല്ലാത്ത നികുതിദായകന്‍ എന്ന പേരില്‍ ആകാം പിന്നീട് പരിഗണിക്കുക എന്നും മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഉയര്‍ന്ന നികുതി അടയ്ക്കാന്‍ നികുതിദായകന്‍ നിര്‍ബന്ധിതനാകുമെന്ന തരത്തിലുളള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com