123456 മുതല്‍ ഐ ലവ് യൂ വരെ; 2019ലെ ഏറ്റവും മോശം പാസ്വേര്‍ഡുകള്‍ ഇവ 

ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ള അക്കങ്ങളും വാക്കുകളും ചേര്‍ത്ത് സൃഷ്ടിക്കുന്ന പാസ്വേര്‍ഡുകളാണ് ഹാക്കര്‍മാരുടെ ജോലി എളുപ്പമാക്കുന്നത്
123456 മുതല്‍ ഐ ലവ് യൂ വരെ; 2019ലെ ഏറ്റവും മോശം പാസ്വേര്‍ഡുകള്‍ ഇവ 

2019ല്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയ 50 ലക്ഷം പാസ്വേര്‍ഡുകള്‍ അടങ്ങുന്ന ഡേറ്റ പരിശോധിച്ച സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പരിശോധിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുള്ള 50 പാസ്വേര്‍ഡുകളാണ് തുടര്‍ച്ചയായി ഹാക്കര്‍മാരുടെ കുരുക്കില്‍ വീണതെന്നാണ് ഇവര്‍ കണ്ടെത്തിയത്. ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ള അക്കങ്ങളും വാക്കുകളും ചേര്‍ത്ത് സൃഷ്ടിക്കുന്ന പാസ്വേര്‍ഡുകളാണ് ഹാക്കര്‍മാരുടെ ജോലി എളുപ്പമാക്കുന്നത്. 

സുരക്ഷാ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ സ്പളാഷാണ് 2019ലെ ഏറ്റവും മോശം പാസ്വേര്‍ഡുകളുടെ പട്ടിക പുറത്തുവിട്ടത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പാസ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അത് ഉടനെ മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. 

മുന്‍വര്‍ഷത്തെ പോലെതന്നെ 2019ലെയും ഏറ്റവും മോശം പാസ്വേര്‍ഡുകളുടെ പട്ടികയില്‍ ഒന്നാമതുള്ളത് 123456 തന്നെയാണ്. 123456789 ആണ് രണ്ടാമതുള്ളത്. കീബോര്‍ഡില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ക്രമമനുസരിച്ച് എഴുതുമ്പോള്‍ ലഭിക്കുന്ന qwetry എന്ന വാക്കാണ് മൂന്നാമതായി ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത്. 2018ലേതിനെക്കാള്‍ കൂടുതലാണ് ഈ വര്‍ഷം qwertyയുടെ ഉപയോഗം. പാസ്വേര്‍ഡ് (password), 1234567എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 

12345678, 12345, ഐ ലവ് യൂ(iloveyou), 111111, 123123, abc123, qwerty123, 1q2w3e4r, admin, qwertyuiop, 654321, 555555, ലവ്‌ലി (lovely), 7777777, വെല്‍ക്കം (welcome), 888888, പ്രിന്‍സസ് (princess), ഡ്രാഗണ്‍ (dragon), password1, 123qwe എന്നിവയാണ് 2019ലെ ഏറ്റവും മോശം പാസ്വേര്‍ഡുകളിലെ ആദ്യ 25ല്‍ ഉള്‍േെപ്പടുന്നവ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരുവരെ പാസ്വേര്‍ഡായി സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഏറ്റവും മോശം രഹസ്യകോഡിന്റെ ഗണത്തില്‍ ഇതും ഉള്‍പ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. ഡൊണാള്‍ഡ് ലിസ്റ്റില്‍ 33-ാം സ്ഥാനത്തുള്ള മോശം പാസ്വേര്‍ഡാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com