എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; നാളെ മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കയ്യില്‍ ഫോണ്‍ വേണം

എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനവുമായി എസ്ബിഐ
എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; നാളെ മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കയ്യില്‍ ഫോണ്‍ വേണം

കൊച്ചി: എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനവുമായി എസ്ബിഐ. രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി മൊബൈല്‍ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ അടിച്ചുകൊടുക്കണം. ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒടിപി സംവിധാനം കൊണ്ടുവരുന്നത്. എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി വരും. സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്‍കിയാല്‍ പണം പിന്‍വലിക്കാം. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന എസ്ബിഐ അക്കൗണ്ടുള്ളവര്‍ക്ക് ഈ സംവിധാനമുണ്ടാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com