ഇന്നുമുതല്‍ നിങ്ങളുടെ ടിവിയില്‍ നിന്ന് പേ ചാനലുകള്‍ അപ്രത്യക്ഷമായേക്കും ;വസ്തുത ഇതാണ്

കേബിള്‍ വഴിയുളള ടെലിവിഷന്‍ ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ വരിക്കാര്‍ക്ക് നല്‍കിയ സമയപരിധി നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റി
ഇന്നുമുതല്‍ നിങ്ങളുടെ ടിവിയില്‍ നിന്ന് പേ ചാനലുകള്‍ അപ്രത്യക്ഷമായേക്കും ;വസ്തുത ഇതാണ്

കൊച്ചി: കേബിള്‍ വഴിയുളള ടെലിവിഷന്‍ ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ വരിക്കാര്‍ക്ക് നല്‍കിയ സമയപരിധി നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റി. ഫെബ്രുവരി ഒന്നുമുതലാണ് ചാനലുകളെ നിയന്ത്രിച്ച് കൊണ്ടുളള ട്രായിയുടെ പുതിയ വ്യവസ്ഥ നിലവില്‍ വരുന്നത്. കോടതിവിധി വരുന്നതുവരെ ചാനലുകള്‍ തെരഞ്ഞെടുക്കാത്തവര്‍ക്ക് പേ ചാനലുകള്‍ മാത്രമേ ഇല്ലാതാകൂവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രിംകോടതിയുള്‍പ്പെടെ അംഗീകരിച്ചതാണ് അഖിലേന്ത്യാതലത്തിലുളള ഈ മാറ്റമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

കൊല്ലം ഇന്റര്‍നെറ്റ് കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി കേന്ദ്രസര്‍ക്കാരിന്റെയും മറ്റു വിശദീകരണത്തിനാണ് മാറ്റിയിട്ടുളളത്. വരിക്കാരിലധികവും ആവശ്യമുളള ചാനലുകള്‍ അറിയിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. അതിനാല്‍ പല ചാനലുകളും വരിക്കാര്‍ക്ക് വെളളിയാഴ്ചയോടെ കിട്ടാതാവും. അത് കേബിള്‍ വിതരണക്കാരെയും ബാധിക്കും. മാറ്റത്തെപ്പറ്റി വരിക്കാരെ ബോധവത്കരിക്കാന്‍ കൂടുതല്‍ സാവകാശം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com