ഫേസ് ഐഡി, ടച്ച് ഐഡി: പുതിയ സുരക്ഷാസംവിധാനങ്ങള്‍ അവതരിപ്പിച്ച് വാട്‌സ്ആപ് 

വാട്‌സാപ്പിന്റെ ഐഒഎസ് ആപ്പിലാണ് ഈ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. 
ഫേസ് ഐഡി, ടച്ച് ഐഡി: പുതിയ സുരക്ഷാസംവിധാനങ്ങള്‍ അവതരിപ്പിച്ച് വാട്‌സ്ആപ് 

പഭോക്താക്കളെ ആകര്‍ഷിപ്പിക്കാന്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വാട്‌സാപ്പ് അണ്‍ലോക്ക് ചെയ്യുന്നതിനായി ഫേസ് ഐഡി, ടച്ച് ഐഡി സൗകര്യങ്ങളാണ് പുതിയതായി വാട്‌സ്ആപില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാട്‌സാപ്പിന്റെ ഐഒഎസ് ആപ്പിലാണ് ഈ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. 2.19.20 അപ്‌ഡേറ്റ് ചെയ്തവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാവുക.

ആപ്പിള്‍ ഐഫോണ്‍ ടെന്‍, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ ആര്‍ ഫോണുകളില്‍ ഫേസ് ഐഡി സൗകര്യമുണ്ടായിരിക്കും. എന്നാല്‍ മറ്റ് ഐഫോണുകളിലെല്ലാം ടച്ച് ഐഡി സംവിധാനം നേരത്തേ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ഉപഭോക്താക്കളുടെ ഫോണില്‍ ഈ സൗകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതിനായി Settings- Account- Privacy യില്‍ ചെന്ന് Screen Lock എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. അതിന് ശേഷം ഒരോ തവണയും വാട്‌സ്ആപ്പ് തുറക്കുമ്പോഴും ടച്ച് ഐഡിയോ, ഫേസ് ഐഡിയോ നല്‍കണം. അല്ലാത്തപക്ഷം തുറക്കാനാകില്ല. 

കൂടാതെ വാട്‌സ്ആപ്പ് അണ്‍ലോക്ക് ചെയ്യാനുള്ള സമയപരിധിയും ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാനാകും.  ലോക്ക് ചെയ്ത് ഒരു മിനിറ്റിന് ശേഷം, 15 മിനിറ്റിന് ശേഷം, അല്ലെങ്കില്‍ ഒരു മണിക്കൂറിന് ശേഷം അണ്‍ലോക്ക് ചെയ്യാവുന്ന വിധത്തില്‍ സമയപരിധി നിശ്ചയിക്കാം. അപ്പോള്‍ നല്‍കിയ സമയത്തിന് ശേഷമേ വാട്‌സ്ആപ്പ് അണ്‍ലോക്ക് ചെയ്യാനാകൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com