സിമന്റ് വിലയിലെ വന്‍ വര്‍ധനവ്, ഇടപെടാതെ സര്‍ക്കാര്‍; നിര്‍മാണ മേഖല സ്തംഭിപ്പിക്കാന്‍ സംഘടനകള്‍

ബാഗൊന്നിന് അന്‍പത് രൂപ ഇന്ന് കൂടുന്ന സാഹചര്യത്തില്‍ വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ബന്ദ് നടത്തുന്നത്
സിമന്റ് വിലയിലെ വന്‍ വര്‍ധനവ്, ഇടപെടാതെ സര്‍ക്കാര്‍; നിര്‍മാണ മേഖല സ്തംഭിപ്പിക്കാന്‍ സംഘടനകള്‍

കൊച്ചി: സംസ്ഥാനത്ത് സിമന്റ് വിലയിലുണ്ടായ വന്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നിര്‍മാണ മേഘലയില്‍ ബന്ദ് നടത്താന്‍ സംഘടനകളുടെ തീരുമാനം. ബാഗൊന്നിന് അന്‍പത് രൂപ ഇന്ന് കൂടുന്ന സാഹചര്യത്തില്‍ വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ബന്ദ് നടത്തുന്നത്. 

നിലവില്‍ അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സിമന്റിന് നൂറ് രൂപ കൂടുതലാണ്. ഇന്ന് അന്‍പത് രൂപ കൂടി കൂടുന്നതോടെ ലൈഫ് പദ്ധതികളെ ഉള്‍പ്പെടെ ഇത് താളം തെറ്റിക്കും. പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെടല്‍ വരാത്തതിനെ തുടര്‍ന്നാണ് സംഘടനകള്‍ നിര്‍മാണം നിര്‍ത്തിവെച്ച് സമരത്തിലേക്ക് നീങ്ങുന്നത്. 

പ്രളയ സെസിന് പുറമെയുള്ള സിമന്റിന്റെ വിലവര്‍ധനവ് പ്രളയാനന്തര പുനര്‍നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ ഇടപെടലുണ്ടായില്ല. ഇത് സിമന്റ് കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ആരോപണം. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമുള്ളത് പോലെ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തല സംവിധാനം വേണമെന്നാണ് സംഘടനകള്‍ ആവശ്യമുന്നയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com