വിയറ്റ്‌നാം കശുവണ്ടി കാലിത്തീറ്റയ്ക്ക്, ഇത് സംസ്ഥാനത്ത് ഭക്ഷ്യവസ്തുവായി വില്‍ക്കുന്നുവെന്ന് മന്ത്രി

ല്‍ ഗുണനിലവാരം കുറഞ്ഞ ഈ കശുവണ്ടി ഭക്ഷ്യവസ്തുവായി സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്
വിയറ്റ്‌നാം കശുവണ്ടി കാലിത്തീറ്റയ്ക്ക്, ഇത് സംസ്ഥാനത്ത് ഭക്ഷ്യവസ്തുവായി വില്‍ക്കുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം: കാലിത്തീറ്റയായി ഉപയോഗിക്കുന്ന വിയറ്റ്‌നാം കശുവണ്ടി കേരളത്തില്‍ ഭക്ഷ്യവസ്തു. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യം പറഞ്ഞത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

വിയറ്റ്‌നാമില്‍ നിന്നും കാലിത്തീറ്റയ്ക്ക് എന്ന പേരിലാണ് ഈ കശുവണ്ടി കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ ഈ കശുവണ്ടി ഭക്ഷ്യവസ്തുവായി സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. ഇത് അവസാനിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

ഇതുകൂടാതെ, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കശുവണ്ടിപരിപ്പ് കൊണ്ടുവന്ന്, ഇവിടെ വെച്ച് പാക്ക് ചെയ്ത് കേരള ബ്രാന്‍ഡ് എന്ന പേരില്‍ വില്‍ക്കുകയാണ്. ഇക്കാര്യങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കും. അടഞ്ഞുകിടന്നിരുന്ന 482 കശുവണ്ടി ഫാക്ടറികള്‍ തുറന്നു. എന്നാല്‍ 8000 തൊഴിലാളികളുള്ള വിജയ ലക്ഷ്മി ക്യാഷൂസ് സര്‍ക്കാരുമായി സഹകരിക്കുന്നില്ല. അതിനെതിരെ നടപടി എടുക്കുമെന്നും, എന്‍.നൗഷാദ്, എം.മുകേഷ്, എം.രാജഗോപാല്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com