എടിഎം കാര്‍ഡ് വലിച്ചെടുക്കരുത്; സുരക്ഷാ ചിപ്പ് റീഡ് ചെയ്യാന്‍ സമയം നല്‍കണം, മുന്നറിയിപ്പ്

ചിപ്പ് സംവിധാനം റീഡ് ചെയ്യുന്ന എടിഎമ്മുകളില്‍ കാര്‍ഡ് ഇട്ടുകഴിഞ്ഞാല്‍ ഉപയോഗം പൂര്‍ത്തിയാകുന്നതുവരെ കാര്‍ഡിനെ യന്ത്രം പിടിച്ചുവെയ്ക്കും
എടിഎം കാര്‍ഡ് വലിച്ചെടുക്കരുത്; സുരക്ഷാ ചിപ്പ് റീഡ് ചെയ്യാന്‍ സമയം നല്‍കണം, മുന്നറിയിപ്പ്

കൊച്ചി: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിപ്പുളള എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ ഇപ്പോള്‍ എടിഎം ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുളളു. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ അവരുടെ എടിഎം കൗണ്ടറുകളും ഇതിനനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍  ഈ ക്രമീകരണം  ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

എടിഎം കാര്‍ഡുകള്‍ സുരക്ഷാ ചിപ്പ് വച്ച കാര്‍ഡുകളാക്കിയതോടെ രണ്ടുതരം എടിഎമ്മുകള്‍ ഉണ്ട്. ഉപയോഗിക്കുമ്പോള്‍ കാര്‍ഡ് പിടിച്ചുവെയ്ക്കുന്ന എടിഎമ്മും പിടിച്ചുവയ്ക്കാത്ത എടിഎമ്മും. ചിപ്പ് സംവിധാനം റീഡ് ചെയ്യുന്ന എടിഎമ്മുകളില്‍ കാര്‍ഡ് ഇട്ടുകഴിഞ്ഞാല്‍ ഉപയോഗം പൂര്‍ത്തിയാകുന്നതുവരെ കാര്‍ഡിനെ യന്ത്രം പിടിച്ചുവെയ്ക്കും. ഇതുവരെ ചെയ്തതുപോലെ സൈ്വപ്പ് ചെയ്ത ശേഷം പുറത്തെടുക്കാനാവില്ല എന്ന് സാരം. എടിഎമ്മുകളില്‍ ഈ വിവരം പ്രദര്‍ശിപ്പിച്ചിട്ടില്ല. ഇതാണ് ഇടപാടുകാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

എടിഎം കാര്‍ഡ് കുടുങ്ങിയെന്ന്് കരുതി പലരും പണം എടുക്കാനുളള ശ്രമം ഉപേക്ഷിക്കുന്നു. എക്‌സിറ്റ് അടിച്ച് കാര്‍ഡ് പുറത്തെടുക്കുകയാണ് പലപ്പോഴും. പഴയ എടിഎമ്മുകളിലും സൈ്വപ്പ് ചെയ്ത ശേഷം കാര്‍ഡ് എടുക്കാം. കാര്‍ഡ് ഇട്ടശേഷം പുറത്തുവരുന്നില്ലെങ്കില്‍ പരിഭ്രമിക്കേണ്ടതില്ലെന്ന് അധികൃതര്‍ പറയുന്നു. ഉപയോഗം കഴിയുന്നതോടെ കാര്‍ഡ് പുറത്തുവന്നുകൊളളും.സുരക്ഷാ ചിപ്പ് റീഡ് ചെയ്യുന്നതിന് വേണ്ടിയാണ് കാര്‍ഡ് പിടിച്ചുവച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com