പുതിയ ലംബോര്‍ഗിനി എത്തി, വില 3.73 കോടി, കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത് 45 കാറുകള്‍ 

ഇന്ത്യന്‍ വിപണി വിപുലീകരിക്കാന്‍ ഒരുങ്ങി പ്രമുഖ ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി
പുതിയ ലംബോര്‍ഗിനി എത്തി, വില 3.73 കോടി, കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത് 45 കാറുകള്‍ 

ന്യൂഡല്‍ഹി:  ഇന്ത്യന്‍ വിപണി വിപുലീകരിക്കാന്‍ ഒരുങ്ങി പ്രമുഖ ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി. ഈ വര്‍ഷം വില്‍പ്പനയില്‍ 60 ശതമാനത്തിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. താമസിയാതെ, ലംബോര്‍ഗിനി കാറുകളുടെ ലോകവിപണിയില്‍ ആദ്യ പതിനഞ്ചില്‍  ഇന്ത്യയ്ക്ക് ഇടം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

3.73 കോടി രൂപ വിലമതിക്കുന്ന സ്‌പോര്‍ട്‌സ് കാറായ ഹുറാക്കന്‍ ഇവോ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി പ്രതികരിക്കുകയായിരുന്നു കമ്പനി. ലോകവിപണിയില്‍ ഇന്ത്യയിലാണ് ആദ്യമായി ഈ മോഡല്‍ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 45 കാറുകളാണ്  കമ്പനി വിറ്റഴിച്ചത്. 2017ല്‍ ഇത് കേവലം 26 കാറുകള്‍ മാത്രമായിരുന്നു. 2016നെ അടിസ്ഥാനമാക്കി കാറുകളുടെ വില്‍പ്പനയില്‍ മൂന്നുമടങ്ങ് വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാറുകളുടെ വില്‍പ്പനയില്‍ 55 ശതമാനം മുതല്‍ 60 ശതമാനം വരെ വില്‍പ്പന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ലംബോര്‍ഗിനി ഇന്ത്യയുടെ തലവന്‍ ശരദ് അഗര്‍വാള്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ലഷ്വറി കാര്‍ സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന ഉറസ് എന്ന മോഡല്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.ഹുറാക്കന്‍ ഇവോ മോഡല്‍ കൂടി വരുന്നതോടുകൂടി ലഷ്വറി, സ്‌പോര്‍ട്‌സ് കാര്‍ സെഗ്മെന്റില്‍ ഈ വര്‍ഷം മികച്ച വളര്‍ച്ച നേടാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ രാജ്യത്ത് സ്‌പോര്‍ട്്‌സ് കാറുകളുടെ നിരയില്‍ ലംബോര്‍ഗിനിയാണ് മുന്‍പന്തിയില്‍. എന്നാല്‍ 2018ല്‍ രണ്ടുകോടി രൂപയിലധികം വില വരുന്ന ആഡംബര കാറുകളുടെ ശ്രേണിയിലും ലംബോര്‍ഗിനി മികച്ച നേട്ടം കൈവരിച്ചതായി കമ്പനി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com