ഒരു ചുവന്ന രക്തത്തുള്ളി; ആര്‍ത്തവത്തിനും ഇമോജി 

ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രമാണ് ഇമോജി
ഒരു ചുവന്ന രക്തത്തുള്ളി; ആര്‍ത്തവത്തിനും ഇമോജി 

മൂഹമാധ്യമങ്ങളിലൂടെയുള്ള ആർത്തവ സംസാരങ്ങൾക്ക് നിറം പകരാൻ ആര്‍ത്തവത്തിന് ഇമോജി അവതരിപ്പിച്ചു. ആര്‍ത്തവം സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെന്നും മറച്ചു പിടിക്കേണ്ട ഒന്നല്ലെന്നുമുള്ള ബോധ്യം സമൂഹത്തിന് നൽകാൻ ലക്ഷ്യമിട്ടാണ് ഇമോജി അവതരിപ്പിച്ചിട്ടുള്ളത്. ആ‍ര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള ച‍ര്‍ച്ചകളും സംവാദങ്ങളും ഇതുവഴി കൂടുതൽ ജനകീയമാകുമെന്നാണ് കരുതപ്പെടുന്നത്. 

ഈ വർഷം മാർച്ചിൽ ഇമോജി പുറത്തിറക്കും. സാനിറ്ററി നാപ്കിനുകളുടെയടക്കം പരസ്യങ്ങളിൽ ആര്‍ത്തവത്തെ സൂചിപ്പിക്കാൻ നീല നിറമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇമോജിയ്ക്ക് ആര്‍ത്തവരക്തത്തിന്‍റെ ചുവന്ന നിറം നല്‍കിയെന്ന മുന്നേറ്റവും ഇതിനോടൊപ്പം സംഭവിച്ചിട്ടുണ്ട്. ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രമാണ് ഇമോജി. 

 #PeriodEmoji എന്ന ഹാഷ് ടാഗും ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു. ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാൻ ഇന്‍റര്‍നാഷണൽ യുകെയുടെ നേതൃത്വത്തിൽ 55000 പേര്‍ പിന്തുണച്ച ക്യാംപയിന്‍റെ  ഫലമാണ് പുതിയ ഇമോജി. യൂണികോഡ് കോഡിങ് കൺസോര്‍ഷ്യം ഇമോജി വിതരണം ചെയ്യും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com