കരാര്‍ റദ്ദാക്കിയത് മുന്നറിയിപ്പില്ലാതെ; ആമസോണിനെ കോടതി കയറ്റുമെന്ന് വൂഡീ അലന്‍

2016 ല്‍ 'കഫേ സൊസൈറ്റി' യുടെ വിതരണാവകാശം സ്വന്തമാക്കിയതോടെയാണ് ആമസോണ്‍ സ്റ്റുഡിയോസുമായി അലന്‍ സഹകരിച്ച് തുടങ്ങിയത്. ഇതേത്തുടര്‍ന്ന് 2017 ല്‍ അലന്റെ വണ്ടര്‍ വീലും
കരാര്‍ റദ്ദാക്കിയത് മുന്നറിയിപ്പില്ലാതെ; ആമസോണിനെ കോടതി കയറ്റുമെന്ന് വൂഡീ അലന്‍

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വ്യാപാരഭീമനായ ആമസോണും ഹോളിവുഡ് സൂപ്പര്‍ സംവിധായകനായ വൂഡീ അലനും തമ്മിലുള്ള തര്‍ക്കം കോടതിയിലേക്ക്.  അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആമസോണ്‍ പിന്‍മാറിയത്. മുന്നറിയിപ്പില്ലാതെ തന്റെ സിനിമകളുടെ റിലീസും വിതരണവും ആമസോണ്‍ നിര്‍ത്തിവച്ചെന്നും അലന്‍ പറയുന്നു.  ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പേയുണ്ടായ കാരണമാണ് ആമസോണ്‍ ചൂണ്ടിക്കാട്ടുന്നതെന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2016 ല്‍ 'കഫേ സൊസൈറ്റി' യുടെ വിതരണാവകാശം സ്വന്തമാക്കിയതോടെയാണ് ആമസോണ്‍ സ്റ്റുഡിയോസുമായി അലന്‍ സഹകരിച്ച് തുടങ്ങിയത്. ഇതേത്തുടര്‍ന്ന് 2017 ല്‍ അലന്റെ വണ്ടര്‍ വീലും പിന്നീടുള്ള നാല് ചിത്രങ്ങളും ആമസോണ്‍ തന്നെ പുറത്തിറക്കി. 

എന്നാല്‍ നിയമപ്രകാരമുള്ള യാതൊരു ചിട്ടവട്ടങ്ങളും പാലിക്കാതെ, നോട്ടീസ് പോലും നല്‍കാതെയാണ് തന്റെ ചിത്രങ്ങളുടെ റിലീസ്, വിതരണ പരിപാടികളില്‍ നിന്ന് ആമസോണ്‍ പിന്‍മാറിയതെന്നാണ് വൂഡി അലന്‍ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആമസോണ്‍ അലനുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com