പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകില്ല, ഉദ്യോഗസ്ഥരെയും അയയ്ക്കില്ല; നിലപാട് കടുപ്പിച്ച് ട്വിറ്റര്‍ സിഇഒ

ട്വിറ്റര്‍ ഇന്ത്യയുടെ ഉള്ളടക്കവും അക്കൗണ്ടുകളും സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ അധികാരമുള്ള ആരും ഇന്ത്യയില്‍ ഇല്ലെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ജൂനിയര്‍ ഉദ്യോഗസ്ഥനെ പാര്‍ലമെന്ററി കമ്മിറ്റിക്ക്
പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകില്ല, ഉദ്യോഗസ്ഥരെയും അയയ്ക്കില്ല; നിലപാട് കടുപ്പിച്ച് ട്വിറ്റര്‍ സിഇഒ

ന്യൂഡല്‍ഹി: രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്നുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിക്കാനാവില്ലെന്ന് ട്വിറ്റര്‍ സിഇഒ. സിഇഒയോ കമ്പനിയുടെ മറ്റ് പ്രതിനിധികളോ ഹാജരാവില്ലെന്നാണ് ട്വിറ്ററിന്റെ നിയമകാര്യ മേധാവി വിജയ് ഗഡ്ഡേ ഐടി പാര്‍ലമെന്ററി കമ്മിറ്റിയോട് വിശദമാക്കിയിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിലെ അവകാശ സംരക്ഷണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുമ്പാകെ ലഭിച്ചിട്ടുള്ള പരാതിയില്‍ ഫെബ്രുവരി 11 ന് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ട്വിറ്ററിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഉള്ളടക്കവും അക്കൗണ്ടുകളും സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ അധികാരമുള്ള ആരും ഇന്ത്യയില്‍ ഇല്ലെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ജൂനിയര്‍ ഉദ്യോഗസ്ഥനെ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമുണ്ടാകില്ലെന്നും ട്വിറ്റര്‍ കത്തില്‍ വ്യക്തമാക്കി.

പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നതോടെയാണ് പാര്‍ലമെന്ററി കമ്മിറ്റി ട്വിറ്റര്‍ സിഇഒയ്ക്ക് കത്തയച്ച് വാര്‍ത്തയിലിടം നേടിയത്. വിഷയത്തില്‍ ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിശദീകരണം നല്‍കുമെന്ന് തന്നെയായിരുന്നു കമ്മിറ്റിയുടെയും പ്രതീക്ഷ. ഇതിനായി ട്വിറ്റര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ സമയമനുസരിച്ച് തിയതിയും നിശ്ചയിച്ചു. എന്നാല്‍ അത്തരമൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന നിലപാട് കമ്പനി സ്വീകരിച്ചതോടെയാണ് പതിനൊന്നാം തിയതിയിലെ സിറ്റിങ് അനിശ്ചതത്വത്തിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com